ബംഗളൂരു: പുലികേശി നഗർ നിയോജക മണ്ഡലത്തിലെ കോക്സ് ടൗണിൽ ബി.ബി.എം.പിക്ക് കീഴിൽ പുതിയ മാർക്കറ്റ് ഉടൻ തുറക്കും. 42 കടകളുള്ള മാർക്കറ്റ് തുറക്കുന്നതോടെ പ്രദേശത്ത് റോഡ് കൈയേറിയുള്ള വഴിയോര കച്ചവടം ഒഴിപ്പിക്കും.
മാർക്കറ്റ് തുറക്കുന്നത് ജനങ്ങൾക്കും സൗകര്യപ്രദമാണ്. കടകളെല്ലാം സജ്ജമാണെന്നും ഡിസംബർ അവസാനത്തോടെ മാർക്കറ്റിന്റെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായും ബി.ബി.എം.പി അധികൃതർ പറഞ്ഞു. കടകൾ അനുവദിക്കുമ്പോൾ മേഖലയിൽ ഏറെക്കാലമായി വഴിയോര കച്ചവടം ചെയ്യുന്നവർക്ക് മുൻഗണന നൽകണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.