സവാദ് സുള്ള്യ

മോദി സെൽഫി കോർണർ:യു.ജി.സി രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങരുതെന്ന് എൻ.എസ്.യുഐ

മംഗളൂരു: കാമ്പസുകളിൽ നരേന്ദ്ര മോദി സെൽഫി കോർണർ ഒരുക്കാനുള്ള യു.ജി.സി നിർദേശം വിദ്യാർഥികളുടെ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് എൻ.എസ്.യു.ഐ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി സവാദ് സുള്ള്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ സർവകലാശാല,കലാലയ കാമ്പസുകളിൽ മോദി സെൽഫി മൂല സജ്ജീകരിക്കുകയും വിദ്യാർഥികളും സന്ദർശകരും അവിടെ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യണമെന്നാണ് യു.ജി.സി നിർദേശം.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് യുവതയെ ആകർഷിക്കാനുള്ള ഏർപ്പാടാണിത്.അതിന് ബിജെപിയുടെ സ്വന്തം സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതേയുള്ളൂ.സ്വയംഭരണ സ്ഥാപനമായ യു.ജി.സി അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസ സംവിധാനത്തെ ബലികൊടുക്കരുത്. ഈ വിഷയത്തിൽ യു.ജി.സി പിന്മാറുന്നില്ലെങ്കിൽ എൻ.എസ്.യു.ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സവാദ് പറഞ്ഞു.

Tags:    
News Summary - NSUI said that UgC should not yield to political interests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.