ബംഗളൂരു: നഗരം വീണ്ടും വാരാന്ത്യ അവധി ദിനങ്ങളിലെ ഓണാഘോഷത്തിരക്കിലേക്ക്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിലായി ആഘോഷ പരിപാടികൾ നടക്കും. കല-സാംസ്കാരിക പരിപാടികളും ഓണസദ്യയുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ബംഗളൂരു: ബ്യാറ്റരായനപുര നിയോജക മണ്ഡലം ഓണം ഫെസ്റ്റ് ശനിയാഴ്ച രാവിലെ 10.30 മുതൽ ജക്കൂർ അമരാ കൺവെൻഷൻ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. മണ്ഡലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ കൃഷ്ണ ബൈരെഗൗഡ തന്റെ മണ്ഡലത്തിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓണാഘോഷമാണിത്. അത്തപ്പൂക്കള മത്സരം, ഫാഷൻ ഷോ, ശിങ്കാരിമേളം, സംഗീത പരിപാടി, വിവിധ കലാപരിപാടികൾ, മഹാബലി, ഓണം സദ്യ എന്നിവ നടക്കും. സിനിമ പിന്നണി ഗായിക ചിത്രാ അയ്യർ മുഖ്യാതിഥിയാവും. വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഫോൺ: 9632524264, 9448019005.
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം വൈറ്റ്ഫീൽഡ് സോൺ ഓണാഘോഷം ‘ഓണനിലാവ് 2023’ ഞായറാഴ്ച വൈറ്റ് ഫീൽഡ് ചന്നസാന്ദ്രയിലെ ശ്രീ സായി പാലസിൽ നടക്കും. നഗര വികസനമന്ത്രി ബൈരതി സുരേഷ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം സലിം കുമാർ മുഖ്യാതിഥിയാകും. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, വടകര എം.പി കെ. മുരളീധരൻ, മഹാദേവപുര എം.എൽ.എ മഞ്ജുള ലിംബാവലി, ഹൊസക്കോട്ടെ എം.എൽ.എ ശരത് ബച്ചെ ഗൗഡ, വടകര എം.എൽ.എ കെ.കെ. രമ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിക്കും. വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഓണസദ്യ, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ ഒ.കെ. അനില്‍കുമാര്‍ അറിയിച്ചു. ഫോൺ: 97397 09558, 92431 85125.
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 24ന് കുന്ദലഹള്ളി സി.എം.ആർ.ഐ.ടി കോളജ് അങ്കണത്തിൽ ആഘോഷിക്കും. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, മഹാദേവപുര എം.എൽ.എ മഞ്ജുള ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, ഡോ. ഭാസ്കർ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. രാവിലെ പൂക്കളമത്സരത്തോടെ തുടങ്ങുന്ന ആഘോഷത്തിൽ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, രുചികരമായ ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത-ഹാസ്യ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഗായകൻ ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, കലാഭവൻ രാകേഷ്, മട്ടന്നൂർ ശിവദാസൻ എന്നിവർ ഒരുക്കുന്ന ഹാസ്യരസായനം, പ്രശസ്ത കലാകാരൻമാർ ഒരുക്കുന്ന സാക്സോഫോൺ-പുല്ലാങ്കുഴൽ ഫ്യൂഷൻ എന്നിവ അരങ്ങേറും. അംഗങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള സ്മരണികയുടെ പ്രകാശനം, 10 ,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കൽ, മുതിർന്ന വ്യക്തികളെ ആദരിക്കൽ എന്നിവയും നടക്കും. ഫോൺ: 9449538245, 9845751628.
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷം ഞായറാഴ്ച നടക്കും. ഇന്ദിര നഗർ ഇ.സി.എ ക്ലബ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആഘോഷം ആരംഭിക്കും. കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾക്കു പുറമെ, മോഹിനിയാട്ടം, ഭരതനാട്യം, നവരസ സ്കൂൾ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, മഹാബലിക്ക് വരവേൽപ്, മഹിള വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിര കളി എന്നിവയുണ്ടാകും.
ഉച്ചക്ക് 12ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എൻ.എ ഹാരിസ് എം.എൽ.എ, എച്ച്.എ.എൽ ഹെലികോപ്ടർ ഡിവിഷൻ ജനറൽ മാനേജർ ജയകൃഷ്ണൻ, മുൻ മേയർ ഗൗതം കുമാർ, മുൻ കോർപറേറ്റർ സി.ആർ. ലക്ഷ്മി നാരായൺ എന്നിവർ അതിഥികളാവും. കോഴിക്കോട് സ്റ്റാർ ബീറ്റ്സിന്റെ മെഗാ കോമഡി, ഗാനമേള, നാടൻപാട്ട് തുടങ്ങിയവ അരങ്ങേറും. മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും നടക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461, 9880790503.
ബംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം ‘വർണങ്ങൾ 2023’ ഞായറാഴ്ച നടക്കും. രാവിലെ 10ന് കൊത്തന്നൂർ വിങ്സ് അരീനാസിൽ ആഘോഷത്തിന് തുടക്കമാവും. കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ്, മഹാദേവപുര എം.എൽ.എ മഞ്ജുള ലിംബാവലി, കെ.ആർ പുരം എം.എൽ.എ ബി.എ. ബസവരാജ്, കേരളത്തിൽനിന്നുള്ള എം.എൽ.എ പി.സി വിഷ്ണുനാഥ്, മുൻ മന്ത്രി അരവിന്ദ് ലിംബാവലി എന്നിവർ സംബന്ധിക്കും. ശിങ്കാരിമേളം, ഓണസദ്യ, ചലച്ചിത്ര താരം ശ്രുതി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ തുടങ്ങിയവയുണ്ടാകും. ഫോൺ: 97408 22558, 98807 66756.
ബംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ‘ഓണവില്ല് 2023’ സംഘടിപ്പിക്കും. ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലെ വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കുന്ന ആഘോഷം കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ, ഡി.കെ. സുരേഷ് എം.പി, എം. കൃഷ്ണപ്പ എം.എൽ.എ, സതീഷ് റെഡ്ഡി എം.എൽ.എ, ടോമിൻ ജെ. തച്ചങ്കരി തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസ മത്സരം, നാടൻ-പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.