ജാ​ല​ഹ​ള്ളി നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന ധ്വ​നി ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

പൊടിപൊടിച്ച് ഓണാഘോഷം...

ധ്വ​നി ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക​വും ന​ട​ത്തി

ബം​ഗ​ളൂ​രു: ധ്വ​നി ഓ​ണാ​ഘോ​ഷ​വും പ​തി​നാ​ലാം വാ​ർ​ഷി​ക​വും ന​ട​ത്തി. ജാ​ല​ഹ​ള്ളി നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ഴു​ത്തു​കാ​രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും മു​ഖ്യാ​തി​ഥി​യു​മാ​യ കെ. ​ക​വി​ത ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ​ത്തി​ന്റെ വി​വി​ധ സ​ങ്ക​ൽ​പ​ങ്ങ​ളെ​ക്കു​റി​ച്ച് കെ. ​ക​വി​ത പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ശ്രീ​ല​ക്ഷ്മി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ദി​ര ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​മ്മ പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ധ ക​രു​ണാ​ക​ര​ൻ, ഡോ. ​ശ്രീ​ല​ക്ഷ്മി, ര​ശ്മി രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ധ്വ​നി​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ രാ​ജ​മ്മ പി​ള്ള, രു​ഗ്മി​ണി കൃ​ഷ്ണ​ൻ, രേ​ണു​ക വി​ജ​യ​നാ​ഥ്, ശ്രീ​ദേ​വി നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര, ഗാ​നാ​ലാ​പ​നം, കു​റ​ത്തി നൃ​ത്തം, ദൃ​ശ്യാ​വി​ഷ്‍കാ​രം, ക​വി​താ​ലാ​പ​നം, സം​ഘ​ഗാ​നം എ​ന്നി​വ അ​ര​ങ്ങേ​റി. സാ​വി​ത്രി പ​ര​മേ​ശ്വ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

കൈ​ര​ളി ക​ലാ​സ​മി​തി ആഘോ​ഷം ഇ​ന്ന്

ബം​ഗ​ളൂ​രു: കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ 9.30വ​രെ പൂ​ക്ക​ള​മ​ത്സ​രം, 10 മു​ത​ൽ കൈ​ര​ളി മ​ഹി​ളാ​വേ​ദി, യു​വ​ജ​ന​വേ​ദി, കൈ​ര​ളി നി​ല​യം വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ, തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​കും. രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​നും എം.​എ​ൽ.​എ​യു​മാ​യ മു​കേ​ഷ്, എ​ഴു​ത്തു​കാ​ര​ൻ സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. പു​രം മു​ൻ എം.​എ​ൽ.​എ ന​ന്ദി​ഷ റെ​ഡ്ഡി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ക്കും.

വൈ​കീ​ട്ട് 3.30 മു​ത​ൽ കാ​സ​ർ​കോ​ട് നി​ല​മം​ഗ​ലം റോ​സ് റോ​ക്കേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന 25ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഫ്യൂ​ഷ​ൻ ശി​ങ്കാ​രി​മേ​ളം, ക​ലാ​നി​ധി നൃ​ത്യ​മ​ന്ദി​രം സ്നേ​ഹ ദേ​വാ​ന​ന്ദ​ൻ ആ​ൻ​ഡ് ട്രൂ​പ്പി​ന്റെ നൃ​ത്തം, സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ ഉ​ണ്ണി​മേ​നോ​ൻ, ദു​ർ​ഗ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റും.

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ ന​ഗ​ർ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സെ​പ്റ്റം​ബ​ർ 30ന് ​വൈ​കീ​ട്ട് നാ​ലി​ന് വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യ​സം​വാ​ദ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​ജൂ​ബി​ലി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മെ​ഗാ തി​രു​വാ​തി​ര ക​ളി​യോ​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ആ​രം​ഭി​ക്കും.

സ​മാ​ജം ന​ട​ത്തി​യ വി​വി​ധ ഓ​ണാ​ഘോ​ഷ നൃ​ത്ത-​ഗാ​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളു​ടെ പ്ര​ക​ട​ന​വും സ​മാ​ജം വ​നി​ത-​യു​വ വി​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ, ക​ർ​ണാ​ട​ക- കേ​ര​ള മ​ന്ത്രി​മാ​ർ, കെ.​ആ​ർ പു​രം എം.​എ​ൽ.​എ ബൈ​ര​തി ബ​സ​വ​രാ​ജ്, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഗാ​ന​മേ​ള അ​ര​ങ്ങേ​റും.

കു​ട്ടി​ക​ളു​ടെ ആഘോ​ഷം

ബം​ഗ​ളൂ​രു: ആ​ത്മ​വി​ദ്യാ​ല​യം പ​ഠ​ന ഗ്രൂ​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷം ബാം​ഗ്ലൂ​ർ സി​ദ്ധി​വി​നാ​യ​ക അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ 24ന് ​ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ടി​വാ​ള വാ​ദ്യ ക​ലാ​ക്ഷേ​ത്ര​യി​ലെ കു​ട്ടി​ക​ളു​ടെ ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, മു​ത്തു​ക്കു​ട​ക​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തും. ദ​ർ​ശ​ന ശേ​ഷം കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ നാ​ലു ടീ​മം​ഗ​ങ്ങ​ൾ തി​രു​വാ​തി​ര സ​മ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ സ​മ്മേ​ള​നം കു​ട്ടി​ക​ൾ ന​യി​ക്കും. അ​ദ്വൈ​ത മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ഹാ​ൻ എ​സ്.​ആ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ണി​ക, ഹ​രി​പ്രി​യ, യ​ഷോ​ണ, ഏ​കാ​ഗ്ര​ത, കൃ​തി​ക എ​ന്നി​വ​ർ സം​സാ​രി​ക്കും. ലീ​ല ഗാ​യ​ത്രി സ്വാ​ഗ​ത​വും ആ​ദി​ത്യ മ​നോ​ജ് ന​ന്ദി​യും പ​റ​യും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ സ​ദ്യ എ​ന്നി​വ​ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ്, റൊ​ട്ടി ക​ടി, ലെ​മ​ൺ സ്പൂ​ൺ, ചാ​ക്കി​ൽ ക​യ​റി ഓ​ട്ടം, സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്ത​ൽ, മി​ഠാ​യി പെ​റു​ക്ക​ൽ, ക​സേ​ര​ക​ളി, കു​ടം ത​ല്ലി​പ്പൊ​ട്ടി​ക്ക​ൽ, വ​ടം​വ​ലി, ഫാ​മി​ലി ഗെ​യിം എ​ന്നീ ഓ​ണ​മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് പൂ​ജാ​രി മ​നോ​ജ് കെ. ​വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു. ഫോ​ൺ : 9341240876

ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ഡി.​ആ​ർ.​ഡി.​ഒ​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ സി.​വി. രാ​മ​ൻ ന​ഗ​റി​ലെ ഡി.​ആ​ർ.​ഡി.​ഒ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. 23ന് ​ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ഞ്ചാ​ടി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​നി​ലാ​വും അ​ര​ങ്ങേ​റും. 24 ന് ​പൂ​ക്ക​ള മ​ത്സ​രം, ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി ന​ട​നും കൊ​മേ​ഡി​യ​നു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന​മേ​ള​ക്ക് പി​ന്ന​ണി ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

സെൻറ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് ആഘോ​ഷം

ബം​ഗ​ളൂ​രു: മ​ത്തി​ക്ക​രെ സെ​ന്റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് ഒാ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ജാ​ല​ഹ​ള്ളി ക്ലാ​ര​റ്റ് സ്കൂ​ൾ മൈ​താ​ന​ത്ത് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​കും. 

Tags:    
News Summary - Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.