ച​ന്താ​പു​ര വ​കീ​ൽ വി​സ്‌​പ്പ​റി​ങ് വു​ഡ്സ് ക്ല​ബ്‌ ഹൗ​സി​ൽ

ന​ട​ന്ന ഓ​ണാ​ഘോ​ഷം

ച​ന്താ​പു​ര​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ച​ന്താ​പു​ര പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക​ളു​ടെ​യും വ​കീ​ൽ വി​സ്‌​പ്പ​റി​ങ് ലേ​ഔ​ട്ടി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണം ക​മ്മി​റ്റി ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ച​ന്താ​പു​ര വ​കീ​ൽ വി​സ്‌​പ്പ​റി​ങ് വു​ഡ്സ് ക്ല​ബ്‌ ഹൗ​സി​ൽ ന​ട​ന്നു.

മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ത്തു​കൂ​ടി​യ​ത് സ​മു​ദാ​യ ഐ​ക്യ​ത്തി​നും സൗ​ഹൃ​ദ​ത്തി​നും വേ​ദി​യാ​യി. രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. 700ഓ​ളം പേ​ർ​ക്കു​ള്ള ഓ​ണ​സ​ദ്യ ഒ​രു​ക്കി. ചെ​ണ്ട​മേ​ളം, വ​ടം​വ​ലി, ഉ​റി​യ​ടി തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും മ​റ്റു സം​സ്ഥാ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ സി​ല​മ്പാ​ട്ടം, ക​ഥ​ക് തു​ട​ങ്ങി നി​ര​വ​ധി അ​വ​ത​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Onam celebrations in Chantapura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.