അപകടത്തി​െ ൻറ ​പ്രതീകാത്മ ചിത്രം, ഇൻസൈറ്റിൽ മ​ഹേ​ഷ്

​​​റോഡിൽ വീണ്ടും ചോരപ്പാട്: സമയപരിധി കഴിഞ്ഞിട്ടും കുഴികൾ നികത്തിയില്ല,റോഡിൽ വീണ്​ വീണ്ടും മരണം

ബം​ഗ​ളൂ​രു: റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ന​ഗ​ര​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. രാ​ജാ​ജി ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച ബൈ​ക്ക്​ അ​പ​ക​ട​ത്തി​ലാ​ണ്​ സം​ഭ​വം. 55കാ​ര​നാ​യ മ​ഹേ​ഷാ​ണ്​ മ​രി​ച്ച​ത്. ഇ​യാ​ൾ ഓ​ടി​ച്ച ബൈ​ക്ക്​ റോ​ഡി​ൽ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ വ​ന്ന ട്രാ​ക്ട​ർ ഇ​യാ​ളു​ടെ ദേ​ഹ​ത്ത്​ ക​യ​റി​യാ​ണ്​ മ​രി​ച്ച​ത്. റോ​ഡ്​ ശ​രി​യാ​യി ടാ​ർ ചെ​യ്തി​രു​ന്നി​ല്ല. ഇ​ള​കി​ക്കി​ട​ന്ന ച​ര​ലി​ൽ ക​യ​റി​യ ബൈ​ക്ക്​ തെ​ന്നു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ര​ണ​ത്തി​ന്​ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന്​ ബൃ​ഹ​ത്​ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര​പാ​ലി​​കെ (ബി.​ബി.​എം.​പി) ചീ​ഫ്​ ക​മീ​ഷ​ണ​ർ തു​ഷാ​ർ ഗി​രി​നാ​ഥ്​ അ​വ​കാ​ശ​പ്പെ​ട്ടു. പ​രാ​തി​പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. റോ​ഡ്​ ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണ്. ദി​നേ​ന പ​ത്തി​ല​ധി​കം റോ​ഡ്​ അ​പ​ക​ട​ങ്ങ​ളാ​ണ്​ റോ​ഡി​ലെ കു​ണ്ടും കു​ഴി​യും മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ്​ വ​ധ്​​വ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ന​ഗ​ര റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​പ്പി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന​ലെ ക​ഴി​ഞ്ഞ​തോ​ടെ പ​കു​തി​യി​ലേ​റെ കു​ഴി​ക​ൾ ഇ​നി​യും നി​ക​ത്തി​യി​ട്ടി​ല്ല. ഈ ​മാ​സം 15ന​കം കു​ഴി​ക​ൾ നി​ക​ത്തു​മെ​ന്നാ​ണ് ബി.​ബി.​എം.​പി ചീ​ഫ് ക​മീ​ഷ​ണ​ർ നേ​ര​ത്തേ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. 32,011 കു​ഴി​ക​ളി​ൽ 29,517 കു​ഴി​ക​ൾ അ​ട​ച്ച​താ​യി ബി.​ബി.​എം.​പി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സെ​ൻ​ട്ര​ൽ ബി​സി​ന​സ് ഡി​സ്ട്രി​ക്ടി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​പ്പ് ന​ട​ത്തി​യെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ലെ കു​ഴി​ക​ൾ അ​തേ​പ​ടി കി​ട​ക്കു​ക​യാ​ണ്.

അ​തി​നി​ടെ, താ​ൽ​ക്കാ​ലി​ക ടാ​റി​ങ് ന​ട​ത്തി​യ പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്ന് മെ​റ്റ​ൽ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. കു​ഴി​യ​ട​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തി​നെ ഹൈ​കോ​ട​തി നി​ര​വ​ധി ത​വ​ണ വി​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​ഴ​യെ പ​ഴി​ചാ​രു​ക​യാ​ണ് ബി.​ബി.​എം.​പി ചെ​യ്യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ​യും അ​പ​ര്യാ​പ്ത​ത​യും ത​ട​സ്സ​മാ​ണ്. വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​പ​ക​ട​ക്കു​ഴി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​ണ്. അ​ടു​ത്തി​ടെ മ​ല​യാ​ളി​യ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രാ​ണ്​ കു​ഴി​ക​ൾ മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ന്​ പു​തി​യ ട്രാ​ഫി​ക്​ പൊ​ലീ​സ്​ മേ​ധാ​വി

ബം​ഗ​ളൂ​രു: ട്രാ​ഫി​ക്​ പൊ​ലീ​സ്​ മേ​ധാ​വി​യാ​യി മു​തി​ർ​ന്ന ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ എം. ​അ​ബ്​​ദു​ല്ല സ​ലീ​മി​നെ നി​യ​മി​ച്ചു. ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ അ​നു​ദി​നം രൂക്ഷമാകുന്നതിനിടെയാണ്​ നിയമനം. നേര​ത്തേ പൊ​ലീ​സ്​ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) ആ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബം​ഗ​ളൂ​രു സൊ​ള​ദേ​വ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​ണ്​ 56കാ​ര​നാ​യ ഇ​ദ്ദേ​ഹം. ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​യാ​ളാ​ണ്.

കോ​മേ​ഴ്​​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്​ ​ട്രാ​ഫി​ക്​ മാ​നേ​ജ്​​മെ​ന്‍റ്​ വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റേ​റ്റു​മു​ണ്ട്. 1993 ബാ​ച്ച്​ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സി​റ്റി ട്രാ​ഫി​ക്​ പൊ​ലീ​സി​ൽ ഇ​തി​ന​കം നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളു​രു തെ​ക്ക​ൻ മേ​ഖ​ല ട്രാ​ഫി​ക്കി​ന്‍റെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ, അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ (ട്രാ​ഫി​ക്)​ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്​ വ​ർ​ഷ​മാ​യി സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ബി.​ആ​ർ. ര​വി​കാ​ന്ത്​ ഗൗ​ഡ​ക്ക്​ പ​ക​ര​മാ​യാ​ണ്​ ഡോ. ​സ​ലീം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സി.​ഐ.​ഡി വി​ഭാ​ഗം ഡി.​ഐ.​ജി​യാ​യാ​ണ്​ ഡോ. ​ഗൗ​ഡ​യു​ടെ പു​തി​യ നി​യ​മ​നം. സം​സ്ഥാ​ന​ത്തെ മ​റ്റ്​ ഐ.​പി.​എ​സ്​ ത​സ്തി​ക​ക​ളി​ലും മാ​റ്റ​ങ്ങ​ളു​ണ്ട്.

Tags:    
News Summary - One more person dies in Bengaluru road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.