ബംഗളൂരു: നഗരത്തിൽ കുതിച്ചുയർന്ന് ഉള്ളി വില. ഒരാഴ്ച മുമ്പു വരെ ശരാശരി 50 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 70 തൊട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിക മഴ പെയ്തത് കാരണം ഉൽപാദനം കുറഞ്ഞതാണ് വില വർധനക്ക് കാരണം. ഉത്തര കർണാടകയിൽ നിന്നാണ് സംസ്ഥാനത്തേക്കുള്ള ഉള്ളി എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നാണ് വരുന്നത്. ദസറക്കുശേഷം വില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യ സാധനങ്ങളുടെ വില വർധനക്ക് പുറമെ ഉള്ളിയുടെ വില വർധിച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.