ബംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ രൂപത ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത് നിർവഹിച്ചു.
സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും ജനങ്ങളോടൊപ്പം എപ്പോഴുമുണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബിഷപ് ഓർമിച്ചു.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പ്രവർത്തനങൾ നടത്താൻ പുതുതലമുറക്ക് പ്രചോദനമാകട്ടെയെന്നും ബിഷപ് പറഞ്ഞു.
നയൻസ് ഫുട്ബാൾ മത്സരം മേയ് 26ന് ബേഗൂർ റോഡ് ഉള്ളഹള്ളിയിലെ ക്രൈസ്റ്റ് അക്കാദമി ടർഫിൽ നടക്കും. ലോഗോ പ്രകാശന ചടങ്ങിന് അലക്സ് ജോസഫ്, വി.ഒ. ജോണിച്ചൻ, വി.ആർ. ബിനു, ബിനു ദിവാകരൻ, ഡോ. നകുൽ, റോബിൻ, വിനു തോമസ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബാൾ ട്രോഫിയും 25000 രൂപ കാഷ് അവാർഡും ഉണ്ടായിരിക്കുമെന്ന് കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ, സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.