നാടക അഭിനയ ശിൽപശാല സംഘടിപ്പിച്ചു

നാടക അഭിനയ ശിൽപശാല സംഘടിപ്പിച്ചു

ബംഗളൂരു: ഡി.ആർ.ഡി.ഒ മലയാളം മിഷനിലെ വിദ്യാർഥികൾക്ക് അഭിനയ കലയുടെ രുചി പകരാനായി നാടക അഭിനയ ശിൽപശാല സംഘടിപ്പിച്ചു. സിനിമ നാടക സംവിദായകനും നിർമാതാവുമായ റസാഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

നാടക, ഹൃസ്വ ചിത്ര സംവിധായകരും അഭിനേതാക്കളുമായ വത്സലൻ, ദാമോദരൻ (മലയാളം മിഷൻ പ്രസിഡന്റ്) എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. കണിക്കൊന്ന മുതൽ നീലക്കുറിഞ്ഞി വരെയുള്ള വിദ്യാർഥികൾ  പങ്കെടുത്തു. മലയാളം മിഷൻ മധ്യമേഖലാ കോഡിനേറ്റർ നൂർ മുഹമ്മദ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Organized theater acting workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.