മംഗളൂരു: വീഴ്ചയെ തുടർന്ന് മസ്തിഷ്ക രക്തസ്രാവം മൂലം മസ്തിഷ്ക മരണം സംഭവിച്ച 55കാരൻ യെനെപോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് പുതിയ പ്രതീക്ഷ നൽകി.
കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ നില വഷളാകുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാരുടെ വിദഗ്ധസംഘം പ്രഖ്യാപിച്ച ശേഷം അവയവദാനത്തിന്റെ സാധ്യത വിശദീകരിച്ച് ആശുപത്രി അധികൃതർ കുടുംബത്തെ കൗൺസലിങ് ചെയ്തു. തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള രോഗിയുടെ നേരത്തെയുള്ള ആഗ്രഹത്തെ മാനിച്ച് കുടുംബം തീരുമാനമെടുത്തു. ഒരു വൃക്കയും രണ്ട് കണ്ണുകളും യെനെപോയ ആശുപത്രിയിൽ ഉപയോഗിക്കും, രണ്ടാമത്തെ വൃക്ക മംഗളൂരുവിലെ കെ.എം.സി ആശുപത്രിക്ക് അനുവദിച്ചു. ഉറ്റവന്റെ വേർപാടിനിടയിലും കുടുംബം കാണിച്ച മഹാമനസ്കതയെ യെനെപോയ ആശുപത്രി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.