ബംഗളൂരു: വന്യജീവികളുടെ ശരീരഭാഗങ്ങൾ അടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന എല്ലാവരും രണ്ടുമാസത്തിനുള്ളിൽ അവ വനംവകുപ്പ് അധികൃതർക്ക് കൈമാറണമെന്ന് വനംമന്ത്രി ഈശ്വർ ഖൻഡ്രേ ആവശ്യപ്പെട്ടു.
പുലി നഖമുള്ള ആഭരണം ധരിച്ചതിന് ഈയടുത്ത് ബിഗ്ബോസ് താരം വർത്തൂർ സന്തോഷിനെ ഷോയുടെ സെറ്റിൽ കയറി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വ്യാപക പരിശോധനയാണ് വനംവകുപ്പും പൊലീസും നടത്തുന്നത്. നിരവധി പ്രമുഖരടക്കം വന്യജീവികളുടെ തോൽ, നഖം, എല്ല്, കൊമ്പ് തുടങ്ങിയവയുള്ള ആഭരണങ്ങൾ ധരിച്ചതിനും കൈവശം വെച്ചതിനും പിടിയിലായിട്ടുണ്ട്.
രണ്ടുമാസത്തിനുള്ളിൽ ഇത്തരം വസ്തുക്കൾ കൈവശമുള്ള എല്ലാവരും അവ അധികൃതർക്ക് കൈമാറണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും.
വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.