വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് വീട്ടുകാർ

വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് വീട്ടുകാർ

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​ക്ക് സ​മീ​പം ജി​ഗ​നി​യി​ൽ വീ​ട്ടി​ൽ ക​യ​റി​യ പു​ള്ളി​പ്പു​ലി​യെ വീ​ട്ടു​കാ​ർ പൂ​ട്ടി​യി​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പി​ള്ള റെ​ഡ്ഡി ലേ​ഔ​ട്ടി​ൽ വെ​ങ്ക​ടേ​ശി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ങ്ക​ടേ​ശ്, ഭാ​ര്യ വെ​ങ്ക​ട​ല​ക്ഷ്മി, മ​ക​ൻ നി​ഖി​ൽ എ​ന്നി​വ​രാ​ണ് സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ൽ രാ​വി​ല​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ടെ​യാ​ണ് കു​ടും​ബം വീ​ട്ടി​ന​ക​ത്ത് പു​ലി ക​യ​റി​യ​താ​യി ശ്ര​ദ്ധി​ച്ച​ത്.

പ​രി​ഭ്ര​മി​ച്ച് ഒ​ച്ച​വെ​ക്കു​ന്ന​തി​ന് പ​ക​രം, മ​നഃ​സാ​ന്നി​ധ്യ​ത്തോ​ടെ നേ​രി​ട്ട അ​വ​ർ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി. തു​ട​ർ​ന്ന് അ​യ​ൽ​ക്ക​രെ​യും പൊ​ലീ​സി​നെ​യും വ​നം വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. വ​ന​പാ​ല​ക​ർ ഉ​ട​ൻ എ​ത്തി പു​ലി​യെ കൂ​ട്ടി​ലാ​ക്കി. വ​ന​മേ​ഖ​ല​യാ​യ ബ​ന്നാ​ർ​ഘ​ട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പ​മാ​ണ് ജി​ഗ​നി സ്ഥി​തി ചെ​യ്യു​ന്ന​ത്. മേ​ഖ​ല​യി​ൽ പു​ള്ളി​പ്പു​ലി​ക​ളും ആ​ന​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​രം പ​തി​വാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - people locked trespass leopard in house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.