മംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ മെഡിക്കൽ പി.ജി വിദ്യാർഥി മദ്യപിച്ചെത്തിയ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതേത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ (ഡി.എച്ച്.ഒ) ഡോ. തിമ്മയ്യ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടി. രണ്ടുമാസം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് ഒരാൾ അഭിപ്രായ അകമ്പടിയോടെ പോസ്റ്റ് ചെയ്തത്. ഇതൊക്കെ എന്ത് ഏർപ്പാടാണ്? ലഹരിയിൽ ഡോക്ടർ എമർജൻസി വാർഡിൽ കയറുന്നു, സെക്യൂരിറ്റി ഒന്നും ചെയ്യുന്നില്ല.
ആരെങ്കിലും ഇടപെടൽ നടത്തിയാൽ അപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിളിക്കും. രോഗികളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’-പോസ്റ്റിട്ടയാൾ ചോദിക്കുന്നു.
അത് പി.ജി വിദ്യാർഥി മാത്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല. പിതാവ് മരിച്ചതിന്റെ പ്രയാസം അലട്ടുന്ന സമയത്ത് മദ്യം കഴിച്ചിരിക്കാമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.