ബംഗളൂരു: മെട്രോ ട്രെയിനിനുള്ളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർഥിക്ക് 500 രൂപ പിഴ. ട്രെയിനിനുള്ളിൽ പിറകോട്ട് പ്രത്യേക രീതിയിൽ മറിയുന്ന അഭ്യാസം നടത്തുന്നത് സുഹൃത്ത് മൊൈബലിൽ പകർത്തുകയും ചെയ്തു.
ബംഗളൂരു മെട്രോ റെയിൽ േകാർപറേഷൻ (ബി.എം.ആർ.സി.എൽ) അധികൃതർ യെലഹങ്ക മെട്രോ സ്റ്റേഷൻ ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിദ്യാർഥി സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ 500 രൂപ പിഴ ഈടാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ ഫിദിയസ് പനായിയോടൊ എന്ന യുട്യൂബർ മെട്രോ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
‘ഇന്ത്യയിലെ മെട്രോ ട്രെയിനിൽ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിക്കാം’ എന്നു പറഞ്ഞാണ് ഇയാൾ ഇൗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യാത്രക്കാർ ടിക്കറ്റോ പാസോ വെച്ചാൽ മാത്രം തുറക്കുന്നതാണ് മെട്രോ ഗേറ്റ്. ഇത് ചാടിക്കടന്നാണ് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് കയറിയത്.
ഇയാൾക്കെതിരെ മെട്രോ അധികൃതർ നിയമനടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.