ആർ.എസ്.എസ് നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ക​ല്ല​ട്ക്ക പ്ര​ഭാ​ക​റി​ന്റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് വി​മ​ൺ ഇ​ന്ത്യ മൂ​വ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ 250 ലേ​റെ പേ​ർ പ​​ങ്കെ​ടു​ത്തു. ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം മു​സ്‍ലിം വ​നി​ത​ക​ളെ മാ​ത്ര​മ​ല്ല പൊ​തു​വാ​യി സ്ത്രീ​ക​ളെ അ​വ​മ​തി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ത്ത​ലാ​ഖ് എ​ന്ന കു​റ്റ​കൃ​ത്യം 2019ൽ ​പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ ബി​ല്ലി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി ഇ​ല്ലാ​താ​ക്കി​യ​തോ​ടെ​യാ​ണ് മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്ക് ‘സ്ഥി​രം ഭ​ർ​ത്താ​വ്’ ല​ഭി​ച്ച​തെ​ന്നും അ​തു​വ​രെ മു​സ്‍ലിം വ​നി​ത​ക​ൾ​ക്ക് ഉ​റ​ച്ച വി​വാ​ഹം ഇ​ല്ലാ​യി​രു​ന്നെ​ന്നു​മാ​ണ് ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ പ​റ​ഞ്ഞ​ത്. ഹി​ജാ​ബ് വി​ല​ക്ക് നീ​ങ്ങി​യാ​ൽ കോ​ള​ജ് പ​ഠ​നം തു​ട​രു​മെ​ന്ന് പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി മു​സ്കാ​ൻ ഖാ​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ആ​ഞ്ജ​നേ​യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ങ്കീ​ർ​ത്ത​ന യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ന​ജ്മ ന​സീ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ണ്ഡ്യ പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ ഭ​ട്ടി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട-​ഉ​ഡു​പ്പി ജി​ല്ല മു​സ്‌​ലിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ആ​ർ.​എ​സ്.​എ​സ് നേ​താ​വി​നെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​​ല്ലെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സി​ൽ പ്ര​ഭാ​ക​റി​ന് ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Protest demanding arrest of RSS leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.