ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) ദേശീയ ജനറൽ സെക്രട്ടറിയായി റജികുമാറിനെ (ബംഗളൂരു) ചെന്നൈയിൽ ചേർന്ന ദേശീയസമിതി യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ദേശീയ ഓർഗനൈസിങ് സെക്രട്ടറി സി. വേലായുധൻ, ദേശീയ ട്രഷറർ സി. ഇന്ദു കലാധരൻ, സെക്രട്ടറി പി.വി. ബാലൻ, ദേശീയ ജോയന്റ് സെക്രട്ടറി പ്രഷീദ്കുമാർ, തമിഴ്നാട് ഘടകം പ്രസിഡന്റ് പ്രീമിയർ ജനാർദനൻ, അമരാവതി രാധാകൃഷ്ണൻ, കെ.എസ്. ഗോപാൽ, ഗുജറാത്ത് ഘടകം സെക്രട്ടറി ഷാജഹാൻ, ട്രഷറർ രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് ജയകുമാർ നായർ, മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് കെ.എം. മോഹൻ, സെക്രട്ടറി പി.പി. അശോകൻ, ട്രഷറർ അനു ബി.നായർ, ആന്ധ്രപ്രദേശ് പ്രസിഡന്റ് ശിവപ്രസാദ് വാനൂർ, അഡ്വ. ശശിധരൻ നായർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.