ബംഗളൂരു: വ്രതത്തിലൂടെ വിശ്വാസി ശാരീരികവും മാനസികവുമായ വിശുദ്ധി കൈവരിക്കുന്നുവെന്ന് എം.എം.എ ഖതീബ് സെയ്തുമുഹമ്മദ് നൂരി പറഞ്ഞു.
മലബാർ മുസ്ലിം അസോസിയേഷൻ റമദാൻ പ്രഭാഷണം ഡബിൾ റോഡ് ശാഫി മസ്ജിദിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിന്മക്കെതിരെ നന്മയുടെ പോരാട്ടമാണ് വ്രതം. വിശപ്പിലൂടെ മനുഷ്യന്റെ വികാരങ്ങളെ മനസ്സിലാക്കാൻ വിശ്വാസിക്ക് കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ്, അഡ്വ. പി. ഉസ്മാൻ, കെ.സി. അബ്ദുൽ ഖാദിർ, ശംസുദ്ദീൻ കൂടാളി, സി.പി. സദഖത്തുല്ലാഹ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.