ബംഗളൂരു: ബംഗളൂരു മലയാളികളുടെ വാർഷിക ഇഫ്താർ സംഗമമായ ‘റമദാൻ സംഗമം 2025’ന്റെ വിപുലമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. കോൾസ് പാർക്ക് ഹിറ സെന്ററിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. സംഗമം 2025 കൺവീനർ ഷമീർ പാലക്കാട് ഈ വർഷത്തെ പരിപാടികൾ വിശദീകരിച്ചു. മുഖ്യ രക്ഷാധികാരികളായി അഡ്വ. ഉസ്മാൻ, ഹസ്സൻ പൊന്നൻ, ഷഫീഖ് കോട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ രക്ഷാധികാരികളായി വി.പി. അബ്ദുല്ല, അബ്ദുല്ല ഇൻഫിനിറ്റി, വി.പി. സിറാജ്, ഹംസകുഞ്ഞ്, ഹസ്സൻ കോയ, സാബു ഷഫീക് എന്നിവരെയും തെരഞ്ഞെടുത്തു. സഈദ് ഫരീകോ, ഹാദി വി.സി.ഇ.ടി, ഷമീർ മുഹമ്മദ്, ഷബീർ കൊടിയത്തൂർ, പി.എം.എ ഖാദർ, കെ. ഷബീർ, തൻസിം, സി.പി. ഷാഹിർ, റഹീം നാഗർഭാവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.