ബംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ് വെള്ളിയാഴ്ച നടക്കും.
‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേരും.
സമകാലീന ഇന്ത്യയിലെ മുസ്ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപൺ പാർലമെന്റ് അരങ്ങേറും. തനിമ കലാ- സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കലാപരിപാടിയും അരങ്ങേറും.
ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും.
കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽറഹീം കോട്ടയം തുടങ്ങിയവർ സംബന്ധിക്കും.
റമദാൻ സൂഖ്, ബുക് സ്റ്റാൾ, കിഡ്സ് കോർണർ തുടങ്ങിയവ റമദാൻ സംഗമവേദിയിൽ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഷംസീർ വടകര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.