ര​മേ​ഷ് ജി​ഗ​ജി​നാ​ഗി എം.​പി ആ​ശു​പ​ത്രി​യി​ല്‍

ബം​ഗ​ളൂ​രു: വി​ജ​യ​പു​ര ബി.​ജെ.​പി എം.​പി.​യും ബി.​ജെ.​പി നേ​താ​വു​മാ​യ ര​മേ​ഷ് ജി​ഗ​ജി​നാ​ഗി​യെ ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​വും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബെ​ല​ഗാ​വി​യി​ലെ കെ.​എ​ല്‍.​ഇ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന എം.​പി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​തി​ര്‍ന്ന നേ​താ​വാ​യ ജി​ഗ​ജി​നാ​ഗി ആ​റു​ത​വ​ണ എം.​പി യാ​യും നാ​ലു​ത​വ​ണ എം.​എ​ല്‍.​എ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Ramesh Jigajinagi M.P In the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.