ബംഗളൂരു: അസിം പ്രേംജി യൂനിവേഴ്സിറ്റി ബംഗളൂരു കാമ്പസിൽ നവംബർ രണ്ടിന് 'റിവേഴ്സ് ഓഫ് ലൈഫ്' പരിപാടി സംഘടിപ്പിക്കും. ഇന്ത്യയിലെ നദികളിലൂടെയുള്ള യാത്രയാണ് പരിപാടി.
രാജ്യത്തിന്റെ ജീവനാഡികളായ നദികൾ, അവയുടെ സാംസ്കാരിക സ്വാധീനം, ജീവിതോപാധികളിൽ നദികളുടെ പങ്ക്, ജൈവവൈവിധ്യം, നദീ സംരക്ഷണത്തിനായി പോരാടുന്ന മനുഷ്യർ തുടങ്ങിയവയെ വിവിധ പരിപാടികളിലൂടെ പരിചയപ്പെടുത്തും.
ഫോട്ടോപ്രദർശനം, നാടൻപാട്ട് അവതരണം, പ്രകൃതി സംരക്ഷണ പ്രവർത്തകർ, അക്കാദമിഷ്യന്മാർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെക്കും. നവംബർ 16ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://azimpremjiuniversity.edu.in/rivers-of-life
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.