രോ​ഹി​ത് മ​ത്താ​യി

ഏ​ഴു ല​ക്ഷ​ത്തി​ന്റെ ആ​ഭ​ര​ണം ക​വ​ർ​ന്ന കൊ​ല​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: കു​ല​ശേ​ഖ​ർ ക​സ്റ്റെ​ലി​നൊ കോ​ള​നി​യി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ മം​ഗ​ളൂ​രു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ർ​ക്ക​ള ബെ​ൽ​മാ​ൻ സ്വ​ദേ​ശി രോ​ഹി​ത് മ​ത്താ​യി​യാ​ണ് (32) അ​റ​സ്റ്റി​ലാ​യ​ത്. 2021 ഡി​സം​ബ​റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

2019ൽ ​ബെ​ൽ​മാ​നി​ലെ റി​ട്ട.​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഓ​ഫി​സ​ർ ഭ​ര​ത് ല​ക്ഷ്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ന്ന​തി​നി​ടെ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ വേ​ള​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്, മും​ബൈ​യി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​ന്തം സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​വ​രു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ച ശേ​ഷം പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​രു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​വ​ർ​ച്ച മു​ത​ലു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മം​ഗ​ളൂ​രു ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി​ദ്ധാ​ർ​ഥ് ഗോ​യ​ൽ, അ​സി. ക​മീ​ഷ​ണ​ർ ധ​ന്യ നാ​യ​ക്, ക​ങ്ക​നാ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. നാ​ഗ​രാ​ജ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Robbery Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.