ബംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ചുവെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ് സംഘടന ഉണ്ടായത്. ദേശസ്നേഹം എന്താണെന്ന അവബോധം ആർ.എസ്.എസ് രാജ്യത്ത് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കേന്ദ്രസർക്കാർ പി.എഫ്.ഐ നിരോധിച്ചതിന് പിന്നാലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.അതേസമയം, തന്റെ ഭരണകാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചുവെന്നത് അസത്യമാണെന്ന് സിദ്ദരാമയ്യ പ്രതികരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.