ബംഗളൂരുവിൽ ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു; കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറു പേർ മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടം. അപകടത്തിൽപെട്ട വോൾവോ കാറിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം.

വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നവരാണ് കാറിലുണ്ടായിരുന്നത്. തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി.

പൊലീസ് പറയുന്നത്: കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ കണ്ടെയ്‌നര്‍ ലോറി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. രണ്ടു കുട്ടികളടക്കം കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്രെയിൻ ഉപയോഗിച്ചാണ് ലോറി കാറിന് മുകളില്‍നിന്ന് കണ്ടെയ്‌നര്‍ ലോറി മാറ്റിയത്. അപകടത്തെതുടർന്ന് ഇവിടെ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

Tags:    
News Summary - six dead as container crushes car on Bengaluru national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.