ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘യൂനിറ്റ് ഗാതറിങ്’ ജില്ലതല ഉദ്ഘാടനം മജസ്റ്റിക്കിൽ നടന്നു. തവക്കൽ മസ്താൻ ദർഗ സന്ദർശനത്തോടെയായിരുന്നു തുടക്കം.
വരുംദിവസങ്ങളിൽ ജില്ല സർഗലയം, ഇബാദ് ക്യാമ്പുകൾ, പ്രവർത്തക കൺവെൻഷനുകൾ, ഉന്നതി കർണാടക വില്ലേജ് എംപവർമെന്റ് വിദ്യാഭ്യാസ പദ്ധതി, നാഷനൽ കാമ്പസ് കാൾ, വിഖായ ക്യാമ്പുകൾ, മെഡിക്കൽ കെയർ തുടങ്ങിയവ നടക്കും. മജസ്റ്റിക് ഏരിയ സന്ദർശന പരിപാടി ജില്ല ജനറൽ സെക്രട്ടറി കെ.കെ. സലീം ഉദ്ഘാടനം ചെയ്തു. മജ്ലിസുന്നൂറിന് വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് മൗലവി മാണിയൂർ നേതൃത്വം നൽകി. ജില്ല ട്രഷറർ സി.എച്ച്. ഷാജൽ, എം.കെ. റസാഖ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഫാറൂഖ്, ശംസാദ് സലീം, ടി.സി. ഷബീർ, ഷഫീഖ്, സാജിദ് ഗസാലി, സിറാജ് ഹുദവി, ജലീൽ കുടക്, അഫ്സൽ എന്നിവർ നേതൃത്വം നൽകി. മജസ്റ്റിക് ഏരിയ പ്രസിഡന്റ് വി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ഏരിയ ജന. സെക്രട്ടറി ബിലാൽ അരിക്കടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.