ബംഗളൂരു: കടം വാങ്ങിയ തുക തിരിച്ചടക്കാൻ യുവാവ് സ്വന്തം കുഞ്ഞിനെ വിറ്റു. കോലാർ ജില്ലയിലെ ബംഗാരപേട്ടിലെ കെരെകോടി ബാരങ്കേയിലെ മുനിരാജാണ് (42) മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റത്. താൻ അറിയാതെ നടന്ന ഇടപാടിൽ നഷ്ടപ്പെട്ട കുട്ടിയെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മാതാവ് പവിത്ര ബംഗാരപേട്ട് പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി.
യുവതിയെ സഹായിക്കാൻ വനിത കമീഷൻ അംഗങ്ങൾ രംഗത്തെത്തി. വിവാഹിതയായി വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാതിരുന്ന പവിത്ര ചികിത്സക്കുശേഷമാണ് ഗർഭിണിയായത്. ആൺകുഞ്ഞിന് ജന്മം നൽകി. മൂന്ന് മാസത്തോളം മാതാവിന്റെ വീട്ടിലായിരുന്നു. പിന്നീട് ഭർത്താവ് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.