ബംഗളൂരു: ബെളഗാവിയില്‍ ശ്രീരാമസേന ജില്ല പ്രസിഡന്റ് രവി കോകിത്കറിനെ വെടിവെച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. അഭിജിത് ഭട്ഖണ്ഡെ, രാഹുല്‍, ജ്യോതിബ മുൽഗേക്കര്‍ എന്നിവരാണ് പിടിയിലായത്. മൂവരും കുറ്റം സമ്മതിച്ചതായി ബെളഗാവി പൊലീസ് കമീഷണര്‍ എം.ബി. ബോറലിംഗയ്യ പറഞ്ഞു.
പ്രതികള്‍ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോകിത്കറും കാര്‍ ഓടിച്ചിരുന്ന മനോജ് ദേശൂര്‍ക്കറും അടക്കം നാലംഗസംഘം ബെളഗാവിയില്‍നിന്ന് ഹിന്ദളഗയിലേക്ക് കാറില്‍ പോകുമ്പോഴാണ് സംഭവം.
സ്പീഡ് ബ്രേക്കറിന് സമീപം കാര്‍ വേഗം കുറച്ചപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനത്തിനു സമീപം വരുകയും അവരില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും അപകടനില തരണംചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.