ബംഗളൂരു: വിജയപുരയിലെ കണ്ണൂർ ഗ്രാമത്തിൽ സർക്കാർ ഗേൾസ് ഹൈസ്കൂളിലേക്ക് അനുവദിച്ച സൗജന്യ പാഠപുസ്തകങ്ങൾ ഉപേക്ഷിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ( ടി.എസ് കോലാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അശ്രദ്ധയും കൃത്യവിലോപവുമാണ് സസ്പെൻഡ് ചെയ്തതിന് കാരണമെന്ന് ഉത്തരവിൽ പറയുന്നു.
കണ്ണൂർ ഗ്രാമത്തിലെ സർക്കാർ ഗേൾസ് ഹൈസ്കൂളിൽ നൂറിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. പാവപ്പെട്ട വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സൗജന്യ പാഠപുസ്തകങ്ങൾ നൽകിയിരുന്നു.
ഇതിൽ ബാക്കിവന്ന പുസ്തകങ്ങൾ പ്രധാനാധ്യാപകൻ സ്കൂളിലെ ടോയ്ലറ്റിന് സമീപം തള്ളുകയായിരുന്നു. പ്രധാനാധ്യാപകൻ ഇവ സുരക്ഷിതമായി സൂക്ഷിക്കുകയോ വിദ്യാഭ്യാസ വകുപ്പിന് തിരികെ നൽകുകയോ ചെയ്യണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.