ശിവരാജ്
ബംഗളൂരു: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗെസ്റ്റ് അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ആലന്ദ് താലൂക്കിലെ മദൻ ഹിപ്പാർഗ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ശിവരാജ് ഹനമന്ത സഗവാലെയാണ്(32) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29നു വീട്ടിൽ തനിച്ചായിരുന്നപ്പോൾ പ്രതി തന്റെ വീട്ടിൽ ബലമായി കയറി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.