ബംഗളൂരു: അധ്യാപനത്തിലൂടെ മാനവ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പ്രകാശം പരത്തുകയും സ്നേഹബന്ധം ഊഷ്മളമാക്കുകയും ചെയ്യുന്നവരാണ് അധ്യാപകരെന്ന് മലബാർ മുസ്‍ലിം അസോസിയേഷന്റെയും ക്രസന്റ് സ്കൂളിന്റെയും ചെയർമാൻ അഡ്വ. പി. ഉസ്മാൻ അഭിപ്രായപ്പെട്ടു. ക്രസന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അധ്യാപക ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. എം.എം.എക്ക് കീഴിലെ സ്കൂൾ, കോളജ്, മദ്റസ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നൂറോളം അധ്യാപകരെ ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. സെക്രട്ടറി കെ.സി. ഖാദർ സമ്മാനം കൈമാറി. മാനേജർ മുഹമ്മദ് മൗലവി, സിറാജ് ഹുദവി, വിജയ, അഫ്സാർ, ശിവകുമാർ, വേലു കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ രേഖ ടി. ഭാസ്കർ നന്ദിയും പറഞ്ഞു.Teachers spread the light of love in human hearts -Adv. P. Usman
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.