ബംഗളൂരു: റോട്ടറി ക്ലബ് ഓഫ് ബംഗളൂരുവിന്റെ നേതൃത്വത്തില്‍ ദ്വിദിന ചലച്ചിത്ര മേള ശനി, ഞായർ ദിവസങ്ങളില്‍ റേസ് കോഴ്സ് റോഡിലുള്ള ഭാരതീയ വിദ്യാ ഭവനില്‍ നടക്കും.
രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നടി സുധ റാണി മുഖ്യാതിഥിയാവും. വിദ്യാ ശങ്കര്‍ അധ്യക്ഷത വഹിക്കും. ഇറാനിയന്‍ ചലച്ചിത്രമായ ‘ദിസ് കണ്ട്രോളബിള് ക്രൗഡ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. തുടർന്ന് മലയാള സിനിമ അപ്പുറം, ഫ്രഞ്ച് ചിത്രം ആൻഗ്രി ആനി എന്നീ ചലച്ചിത്രങ്ങളും വൈകീട്ട് 5.15 നു മൂന്ന് ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഉച്ചക്കു 12.30 നു ചലച്ചിത്രകാരന് റിച്ച കാണ്ഡേല്വാല് ബട്ടുമായി സംവാദം നടക്കും. ഞായറാഴ്ച രാവിലെ 10.33ന് നടി പ്രിയങ്ക ഉപേന്ദ്രയുമായി സംവാദം. തുടർന്ന് ‘ഹ്യൂമന്‍സ് ഇന്‍ ദി ലൂപ് ’, ‘മിക്ക ബന്നട ഹക്കി’, ‘ഫ്രാങ്ക് ലി ഫൈവ് സ്റ്റാര്‍’, ‘പിങ്കി യെല്ലി’ എന്നീ ചലച്ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.