ബംഗളൂരു: ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിലെ നാലാം തൂണുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളുടെ പങ്ക് ചർച്ച ചെയ്യുന്ന സെമിനാർ ഞായറാഴ്ച നടക്കും. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ ‘അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങളും മാധ്യമങ്ങളും’ എന്ന തലക്കെട്ടിൽ ചർച്ച അരങ്ങേറും. വൈകീട്ട് നാലിന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ശാന്തകുമാർ എലപ്പുള്ളി വിഷയമവതരിപ്പിക്കും. അനിത ചന്ദ്രോത്ത് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.