ബംഗളൂരു: തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നതിനിടെ സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് പുതിയ നിർദേശവുമായി കർണാടക സർക്കാർ.
ഹിന്ദു റിലീജ്യസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബ്ൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരുന്ന ആരാധനാലയങ്ങളിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ ( കെ.എം.എഫ്) നന്ദിനി ബ്രാൻഡ് നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. എല്ലാ ക്ഷേത്രങ്ങളിലും പ്രസാദങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
പ്രസാദത്തിന് പുറമെ, ക്ഷേത്രങ്ങളിലെ വിവിധ ചടങ്ങുകൾ, ദസോഹ ഭവൻ, വിളക്കു തെളിയിക്കൽ എന്നിവക്കും നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് കീഴിലെ ശ്രീവെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ ഗുണമേന്മ സംബന്ധിച്ച ചർച്ച രാഷ്ട്രീയ വിവാദത്തിലേക്കും വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.