ബംഗളൂരു: യശ്വന്ത്പുര സ്പർശ് ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ നടത്തി. മരണപ്പെട്ട ഒരു വ്യക്തിയുടെ കരൾ രണ്ടു ഭാഗങ്ങളായി രണ്ടുപേരിൽ വെച്ചുപിടിപ്പിക്കുന്ന സ് പ്ലിറ്റ് ലിവർ ട്രാൻസ്പ്ലാന്റാണ് വിജയകരമായി പൂർത്തിയാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് അവസരമൊരുങ്ങിയത്. 53കാരനും 59കാരിക്കുമാണ് യുവാവിന്റെ കരൾ വെച്ചുപിടിപ്പിച്ചത്.
കരൾമാറ്റ ശസ്ത്രക്രിയക്കായി നിരവധി രോഗികൾ കാത്തിരിക്കുന്നുണ്ടെങ്കിലും പൊതുവെ ദാതാക്കൾ കുറവായതിനാൽ പലരും കരൾ ലഭിക്കാതെ മരണപ്പെടാറാണ് പതിവ്. ഇന്ത്യയിൽ 20,000ത്തോളം പേർ വർഷംതോറും കരൾമാറ്റ ശസ്ത്രക്രിയക്കായി കാത്തുനിൽക്കുകയാണെന്നും ശരാശരി 4000 വരെ പേർക്കു മാത്രമാണ് ഇതിൽ ചികിത്സ ലഭിക്കാറുള്ളതെന്നും ലീഡ് കൺസൽട്ടന്റ് ഡോ. ഗൗതം വ്യക്തമാക്കി.
ആരോഗ്യമുള്ള കരൾ ലഭിച്ചാൽ 90 മുതൽ 95 വരെ ശതമാനം അതിജീവന സാധ്യതയുണ്ടെന്നും അഞ്ചു മുതൽ 10 വരെ ശതമാനം റിസ്ക് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. മഹേഷ് ഗോപ ഷെട്ടി, ഡോ. ജോൺപോൾ, രാഹുൽ തിവാരി എന്നിവരും സ് പ്ലിറ്റ് ലിവർ ട്രാൻസ്പ്ലാന്റിന് വിധേയരായവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.