ഡോ.ഹനീഫ് ശബാബ്
മംഗളൂരു: മുതിർന്ന ഉർദു പണ്ഡിതനും കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഭട്കലിലെ ഡോ. ഹനീഫ് ശബാബ് 2024ലെ കർണാടക ഉർദു അക്കാദമി അവാർഡിന് അർഹനായി. കൂട്ടായ സേവനങ്ങളും ഉർദു സാഹിത്യത്തിനുള്ള സംഭാവനകളും പരിഗണിച്ചാണ് അവാർഡ്.
വ്യാഴാഴ്ച ബംഗളൂരുവിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.ഉർദു സാഹിത്യത്തിന്റെ പ്രചാരണത്തിനും പോഷണത്തിനുമായി ജീവിതം സമർപ്പിച്ച ഡോ. ശബാബ്, കവി, അധ്യാപകൻ, ഗവേഷകൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.