കോ​ൺ​ഗ്ര​സി​ന്റെ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​യി യു.​ടി. ഖാ​ദ​ർ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മെ​ത്തി വി​ധാ​ൻ സൗ​ധ സെ​ക്ര​ട്ട​റി എം.​കെ. വി​ശാ​ലാ​ക്ഷി​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്നു

യു.ടി. ഖാദർ കർണാടക സ്പീക്കറാവും

ബംഗളൂരു: ദക്ഷിണ കന്നഡ മംഗളൂരുവിൽനിന്നുള്ള മലയാളി എം.എൽ.എ യു.ടി. ഖാദർ (53) കർണാടക നിയമസഭ സ്പീക്കറാവും. കോൺഗ്രസിന്റെ സ്പീക്കർ സ്ഥാനാർഥിയായി യു.ടി. ഖാദർ ചൊവ്വാഴ്ച നിയമസഭ സെക്രട്ടറിക്ക് നാമനിർദേശപത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ ​നേതാക്കൾക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.

ഇടക്കാല സ്പീക്കറായ ആർ.വി. ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എം.എൽ.എമാരുടെ സത്യപ്രതിജ്ഞ അരങ്ങേറി. ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. വിജയിച്ചാൽ, സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്‍ലിമാകും യു.ടി. ഖാദർ. സ്പീക്കർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച കോൺഗ്രസ് നിയമസഭ കക്ഷി യോഗംചേരും.

135 കോൺഗ്രസ് എം.എൽ.എമാരും എസ്.കെ.പി അംഗവും സ്വതന്ത്ര അംഗവും ഉൾപ്പെടെ 137 പേരുള്ള ഭരണപക്ഷ സ്ഥാനാർഥിയായ യു.ടി. ഖാദറിന് വിജയം ഉറപ്പാണ്. ബി.ജെ.പിക്ക് 66ഉം ജെ.ഡി-എസിന് 19ഉം അംഗങ്ങളാണുള്ളത്. ഒരു കെ.ആർ.പി.പി അംഗവും ഒരു സ്വതന്ത്രനുമാണ് മറ്റുള്ളവർ.

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ആർ.വി. ദേശ്പാണ്ഡെ, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര തുടങ്ങിയവരെ സ്പീക്കർ സ്ഥാനത്തിനായി പരിഗണിച്ചിരുന്നെങ്കിലും പദവി ഏറ്റെടുക്കാൻ തയാറായില്ല. മന്ത്രിപദവി വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചതോടെ ഹൈകമാൻഡിന്റെ അഭ്യർഥന മാനിച്ച് യു.ടി. ഖാദർ സന്നദ്ധനാവുകയായിരുന്നു. സ്പീക്കറാവുന്നതിനെ വലിയൊരു അവസരമായി കാണുന്നതായും എല്ലാവരെയും ഒന്നിച്ചുചേർത്ത് ജനസേവനത്തിന് സുതാര്യതയോടെ സഭയെ നയിക്കുമെന്നും യു.ടി. ഖാദർ പ്രതികരിച്ചു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നവർ തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോൽവി വഴങ്ങുകയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് അന്ധവിശ്വാസമാണെന്നും അതു തിരുത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്നും ഖാദർ പറഞ്ഞു. 2013 മുതൽ സ്പീക്കർസ്ഥാനം വഹിച്ച കാഗോഡു തിമ്മപ്പ (കോൺഗ്രസ്), കെ.ബി. കോലിവാഡ് (കോൺഗ്രസ്), കെ.ജി. ബൊപ്പയ്യ (ബി.ജെ.പി), കെ.ആർ. രമേശ്കുമാർ (കോൺഗ്രസ്), വിശേശ്വര ഹെഗ്ഡെ കാഗേരി (ബി.ജെ.പി) എന്നിവർ പിന്നീടുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു എന്നത് കൗതുകകരമാണ്.

Tags:    
News Summary - UT Khader will become Karnataka Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.