ബംഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) കർണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം ഏപ്രിൽ ആറിന് വൈകീട്ട് നാലിന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഈസ്റ്റ് കൾചറൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ ഉദ്ഘാടനം ചെയ്യും. ഫെയ്മ കർണാടക സംസ്ഥാന പ്രസിഡന്റ് റജികുമാർ അധ്യക്ഷതവഹിക്കും.
സി.ജെ. ബാബു, കൽപക ഗോപാലൻ, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, നർത്തകിയും നടിയുമായ ശ്രീദേവി ഉണ്ണി, നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, ലോക കേരള സഭാംഗങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വിഷു കൈനീട്ടം നൽകുമെന്ന് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ അനിൽകുമാർ, രക്ഷാധികാരി പി.ജി. ഡേവിഡ്, വി. സോമനാഥൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.