ബംഗളൂരു: ബംഗളൂരു ജല വിതരണ-മലിനജല ബോർഡിന് കീഴിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 27, 28 തീയതികളിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളോടൊപ്പം വിതരണം ചെയ്യുന്ന ജലത്തിന്റെ അളവും ഉപഭോക്താക്കളുടെ മീറ്റർ ഉപഭോഗവും ട്രാക്ക് ചെയ്യാനും വിടവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും സഹായിക്കുന്ന മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്യും. കാവേരി നാലാം ഘട്ടത്തിലെ രണ്ടാം ഘട്ട ജലവിതരണം 24 മണിക്കൂർ അടച്ചിടും.
ഭെൽ ലേഔട്ട്, ശ്രീനിവാസ് നഗർ, നാലാം ബ്ലോക്ക് നന്ദിനി ലേഔട്ട്, നരസിംഹ സ്വാമി ലേഔട്ട്, ജ്ഞാനജ്യോതി നഗർ, എൻ.ജി.ഇ.എഫ് ലേഔട്ട്, ഐ.ടി.ഐ ലേഔട്ട്, ജയ് മാരുതി നഗർ, ആർ.എച്ച്.ബി.സി.എസ് ലേഔട്ട്, ഒന്നാം, രണ്ടാം ഘട്ടം റെയ്ലേ ലേഔട്ട്, ചന്ദനക്കാട്ടെ, സുങ്കടക്കാട്ടെ, ഉപ്കാർ ലേഔട്ട്, ബ്യാദരഹള്ളി, ബിലേക്കല്ലു, ഭെൽ ഒന്ന് സ്റ്റേജ്, രണ്ടാം ഘട്ടം മുളകതമ്മ ലേഔട്ട്, കന്ദയ ലേഔട്ട്, ചുറ്റുമുള്ള പ്രദേശങ്ങൾ, ബോർഡിന്റെ ദൊഡ്ഡനകുണ്ടി, മാറത്തള്ളി സർവിസ് സ്റ്റേഷൻ പരിധികളെയും അറ്റകുറ്റപ്പണി കാരണം ജലവിതരണത്തെ ബാധിക്കും.
ഈസ്റ്റ് ബംഗളൂരുവിൽ ഉദയ നഗർ, ആന്ധ്ര കോളനി, ഇന്ദിരഗാന്ധി സ്ട്രീറ്റ്, വിജ്ഞാന നഗർ, ശിവശക്തി കോളനി, വി.എസ്.ആർ ലേഔട്ട്, എം.ഇ.ജി ലേഔട്ട്, വീരഭദ്ര നഗർ, ജഗദീഷ് നഗർ സർവിസ് സ്റ്റേഷൻ ഏരിയ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കും. ജലക്ഷാമം ശ്രദ്ധയിൽപ്പെടാനും അസൗകര്യം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ബോർഡ് ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.