ബംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബംഗളൂരുവിലെ ദൂരവാണി നഗർ കേരള സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ എട്ടു സോണുകളിൽ നിന്നും, കൂടാതെ സമാജം നടത്തുന്ന ജൂബിലി സ്കൂൾ, ജൂബിലി കോളജ്, സി.ബി.എസ്.ഇ ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും സമാജം പ്രവർത്തകർ സമാഹരിച്ച 5,75,000 രൂപയാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ജൂബിലി സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സംഭാവന കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.