ബംഗളൂരു: ശാസ്ത്രസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലോക വനിതദിനം ആഘോഷിച്ചു. ‘സ്ത്രീശാക്തീകരണത്തിന്റെ വർത്തമാനം’ വിഷയത്തിൽ ചർച്ച നടത്തി. നീതിബോധവും മാനുഷിക മൂല്യങ്ങളും സമത്വബോധവും ഒത്തുചേർന്ന സ്ത്രീശാക്തീകരണത്തിന് എല്ലാവരും പരിശ്രമിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
കെ.ജി. ഇന്ദിര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. പൊന്നമ്മ ദാസ്, ചന്ദ്രിക ബാലചന്ദ്രൻ, ഇന്ദിര ബാലൻ, രേഖ മേനോൻ, വിന്നി ഗംഗാധരൻ, ഡെന്നിസ് പോൾ, ആർ.വി. ആചാരി, രവി ദാസ്, ബി.എസ്. ഉണ്ണികൃഷ്ണൻ, രതി സുരേഷ്, സൗദ, നൂർജഹാൻ, ഹസീന, ലത സുരേഷ്,
സംഗീത ശരത്, കേശവൻ നായർ, ആർ.വി. പിള്ള, ഖാദർ മൊയ്തീൻ, ടി.എം. ശ്രീധരൻ, ഷീജ റെനീഷ്, കൽപന പ്രദീപ്, ദേവി വിനോദ്, സതി, നളിനി ആൻ, സുമതി, ടി.വി. പ്രതീഷ്, പി.പി. പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ആർ. കിഷോർ അവതാരകനായിരുന്നു. തങ്കമ്മ സുകുമാരൻ കവിത ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.