പാലക്കാട് ഫോറം ബംഗളൂരുവിന്റെ വനിത വിഭാഗമായ ഉഷസ് നടത്തിയ വനിത ദിനാഘോഷത്തിൽ പ്രവർത്തകർ രാജ്യാന്തര അത്ലറ്റ് പി.യു. ചിത്രയോടൊപ്പം
ബംഗളൂരു: പാലക്കാട് ഫോറം ബംഗളൂരുവിന്റെ വനിത വിഭാഗമായ ഉഷസ്സിന്റെ വനിത ദിനാഘോഷം ജാലഹള്ളിയിലെ മേദര ഹള്ളിയിലുള്ള ചിലങ്ക നൃത്തവിദ്യാലയത്തിൽ നടത്തി.
വിശിഷ്ടാതിഥിയായ രാജ്യാന്തര അത്ലറ്റ് പി.യു. ചിത്ര ആഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അഞ്ച് വനിതകൾ ഈ വർഷത്തെ പാലക്കാട് ഫോറം വുമൺ അച്ചീവ്മെന്റ് അവാർഡിന് അർഹരായി. അത്ലറ്റിക്സ് മികവിന് പി.യു. ചിത്രയും മലയാള സാഹിത്യത്തിൽ ജി.കെ. കല, ഇംഗ്ലീഷ് സാഹിത്യത്തിൽ ശ്രീകല വിജയൻ, അക്കാദമിക് മികവിന് ഡോ. ലേഖ കെ. നായർ, സംഗീതത്തിന് ശ്രീലക്ഷ്മി ജയചന്ദ്രൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ഉഷസ് അധ്യക്ഷ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവ്യ ദിലീപ്, പാലക്കാട് ഫോറം അധ്യക്ഷൻ ദിലീപ് കുമാർ ആർ., സെക്രട്ടറി കൃഷ്ണകുമാർ പി., രാജശ്രീ, ബിന്ദു സുരേഷ്, ശ്യാമള ദിലീപ്, ശ്രുതി പ്രവീൺ, വിനിത മനോജ്, നിർമല മേനോൻ, രമ മുകുന്ദൻ, ബീന ശ്രീധർ, റീത്ത, ശ്രീലക്ഷ്മി, സൗദാമിനി, കൃഷ്ണകുമാരി, ദീപ ബാബു, സുനിത ശശികുമാർ, വിജയകുമാരി, ഇന്ദിര ബാലൻ, രമ പിഷാരടി, കലാമണ്ഡലം പ്രജീഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.