ബംഗളൂരു: ട്രാന്‍സ്ജെൻഡര്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ.ആര് പുരം പൊലീസ് സ്റ്റേഷന് പരിധിയിലെ സീഗഹള്ളി നിവാസിയും കര്‍ണാടക രക്ഷണ വേദി അംഗവുമായ തനുശ്രീ ഏലിയാസ് നവീന്‍ (45) ആണ് മരിച്ചത്. തനുശ്രീയുടെ ഭര്‍ത്താവും കാർ ഡ്രൈവറുമായ ജഗദീഷാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്നുദിവസം മുമ്പുണ്ടായ വഴക്കിനെ തുടര്‍ന്ന് ജഗദീഷ് തനുശ്രീയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സ്വത്ത് കൈവശപ്പെടുത്താന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല നടത്തിയ ശേഷം ജഗദീഷ് മുറി പൂട്ടി രക്ഷപ്പെടുകയായിരുന്നു. തനുശ്രീയുടെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് തനുശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.