* സിനിമയിലെത്തുന്നത്
പ്ലസ്ടുവിന് പഠിക്കുന്ന സമയം, 2013. സംവിധായകൻ ആഷിഖ് അബു ഇടുക് കി ഗോൾഡിന്‍റെ കാസ്റ്റിങ് കാളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് കണ്ടിട്ടാണ് ഫോേട്ടാസ് അയച ്ച് കൊടുക്കുന്നത്. 30 ലേറെ പേരെ അവർ അങ്ങനെ ഷോർട്ട് ലിസ്റ്റ് ചെയ്തു. തുടർന്ന് കൊച്ചിയിൽ നടന്ന ഒാഡിഷനാ ണ് സിനിമയിലേക്കുള്ള എന്‍റെ വാതിൽ തുറന്ന് തന്നത്. സിനിമയുമായി ബന്ധപ്പെട്ട്, ഒരു പരിചയവുമില്ലാതെയാണ് ഞാ ൻ അന്ന് ഒാഡിഷന് പോകുന്നത്. മദൻ മോഹൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിയൻപിള്ള രാജുവിനോട് സാദൃശ്യമുള് ളത് കൊണ്ടാകണം അന്ന് എന്നെ സെലക്ട് ചെയ്തത്.
സംവിധായകരായ ദിലീഷ് പോത്തൻ, മധു സി. നാരായണൻ, വിഷ്ണു നാരാ യൺ എന്നിവരാണ് അന്ന് ഒാഡിഷൻ നടത്തിയത്. ഒരു ടെൻഷനുമില്ലാതെയാണ് ഇടുക്കി ഗോൾഡ് ചെയ്തത്. ആഷിക് അബുവിന് റെ ആ ടീം അത്രയും കംഫർട്ടബിളായിട്ടാണ് ഞങ്ങളെ അവർ ഡീൽ ചെയ്തത്. അങ്ങനെയാണ് ഇടുക്കി ഗോൾഡിലൂടെ മലയാള സിനിമയിലെത ്തുന്നത്. എന്നെ സംബന്ധിച്ച് ആദ്യ സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇടുക്കി ഗോൾഡ് എന്ന് പറയുേമ്പാൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്.
* ‘ജാതി ചോദിക്കരുത് എന്നല്ലേ അച്ചോ’ ജീവിതത്തിലെ ആദ്യ സിനിമ ഡയലോഗ് തന്നെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നല്ലോ...
ഇടുക്കി ഗോൾഡിലെ എന്‍റെ ആദ്യ ഡയലോഗ് എന്നതിനൊപ്പം മലയാള സിനിമയിലെ എന്‍റെ ആദ്യഡയലോഗ് കൂടിയാണത്. സത്യം പറഞ്ഞാൽ അന്ന് ആ ഡയലോഗ് പറയുേമ്പാൾ അതിെൻറ അർഥം അറിയില്ലായിരുന്നു. കുറേ നാളുകൾക്ക് ശേഷമാണ് ആ ഡയലോഗിന്റെ വലിയ അർഥം എനിക്ക് മനസിലായത്.
* സിനിമയും ചെറുപ്പകാലവും
നിരവധി താരങ്ങളുടെ ചെറുപ്പ കാലം ചെയ്യാൻ പറ്റി. ഇടുക്കി ഗോൾഡിൽ മണിയൻപിള്ളയുടെ, ഇയോബിന്റെ പുസ്തകത്തിൽ ഫഹദ് ഫാസിലിന്റെ, ഇടിയിൽ ജയസൂര്യയുടെ കുട്ടിക്കാലം, മോഹൻലാൽ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ, ഇതിനൊപ്പം വർഷം സിനിമയിൽ അമീർ എന്ന കഥാപാത്രം അങ്ങനെ കുറച്ച് കഥാപാത്രങ്ങൾ. ഇതിന് പുറമെ ചിറകൊടിഞ്ഞ കിനാക്കൾ, പത്ത് കൽപനകൾ, കാറ്റ്, കളി, പവിയേട്ടന്റെ മധുരചൂരൽ, മിസ്റ്റർ ആന്‍റ് മിസ് റൗഡി പത്രോസ്, ഒരൊന്നൊന്നര പ്രണയകഥ, വൈറസ്, എവിടെ.. ഇവിടെ വരെ എത്തി സിനിമ ജീവിതം.
* ഇടുക്കി ഗോൾഡിന് ശേഷം വീണ്ടും ആഷിഖ് അബുവിനൊപ്പം
വൈറസിന്റെറ തിരക്കഥാകൃത്തുക്കളായ മുഹ്‌സിൻ പരാരി, സുഹാസ്, ഷറഫു, അസോസിയേറ്റ് ഡയറക്ടർ ആയ ബിനു പപ്പു എന്നിവരാണ് യഹ്യ എന്ന കഥാപാത്രത്തിലേക്ക് ആഷിഖ് അബുവിനോട് എന്നെ നിർദേശിക്കുന്നത്. കെ.എൽ. പത്തിനൊക്കെ ശേഷമാണ് ഞാൻ മുഹ്‌സിൻ പരാരിയെ പരിചയപ്പെടുന്നത്. സിനിമ സ്വപ്നവുമൊക്കെ ആയിട്ട് കൊച്ചിയിലായിരുന്നു. അവിടെ ഒരു ഫ്ലാറ്റിലായിരുന്നു താമസം. വാടകയൊക്കെ മുടങ്ങിയപ്പോൾ, എനിക്ക്
ഒരിടം തന്നത് മുഹ്‌സിൻ ഇക്കയായിരുന്നു. എെട്ടാമ്പത് മാസത്തോളം മുഹ്സിന്റെ ഫ്ലാറ്റിലായിരുന്നു. ഈ സമയങ്ങളിലാണ് ഞാൻ സുഹാസിനെയും ഷറഫുനെയും പരിചയപ്പെടുന്നത്. താടിയൊക്കെ വളർത്താൻ പറഞ്ഞിരുന്നു. അങ്ങനെ ഷൂട്ടിന് ലൊക്കെഷനിൽ എത്തിയപ്പോൾ സക്കരിയയുടെ അനുജനോട് സാദൃശ്യമുണ്ടെന്നൊക്കെ എല്ലാവരും പറഞ്ഞു. സുഡാനി ഫ്രം നൈജിരിയക്ക് മുമ്പ് ഒരിക്കൽ ഞാൻ സക്കരിയ കണ്ടിരിന്നു.
വർഷങ്ങൾക്ക് മുമ്പ് മുഹ്‌സിൻ പരാരിയുടെ വീട്ടിൽ എന്നെ നോമ്പ് തുറക്കാൻ ക്ഷണിച്ചിരുന്നു. അതിന് പോകുന്നതിനിടയിൽ സക്കരിയ ഒരു കവലയിൽ വെച്ച് കണ്ടിരുന്നു. ജസ്റ്റ് ഒന്ന് പരിചയപ്പെട്ടിരുന്നു. പിന്നീടാണ് സുഡാനിയൊക്കെ അനൗൺസ് ചെയ്യുന്നത്. നല്ലൊരു സംവിധായകൻ മാത്രമല്ല മികച്ച ഒരു നടൻ കൂടിയാണ് സക്കരിയ. ഇവരൊക്കെ സിനിമയെ കാണുന്നത് വേറൊരു ലെവലിലാണ്. േഗ്ലാബലായിട്ടാണ് അവർ സിനിമയെ കാണുന്നതും അതിനെ പറ്റി ചർച്ചചെയ്യുന്നതും.
* ‘എവിടെ’യിലെ ലീൻ
കെ.കെ രാജീവിന്റെ 'എവിടെ'യിൽ ലീൻ സഖറിയ എന്ന കാരക്ടറിനെയാണ് ഞാൻ ചെയ്തത്. ആശാ ശരത്, മനോജ് കെ. ജയൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അണി നിരന്ന ചിത്രം. ലീൻ വളരെ പാവമാണ്, സ്വീറ്റായ ഒരു പയ്യനാണ്. നാട്ടുകാര്‍ക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് കക്ഷി. വളരെ ആക്ടീവായിട്ടുള്ള ഒരു നല്ല ചെറുപ്പക്കാരൻ. എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്.
* പ്ലസ് ടു കഴിഞ്ഞ്, പഠനം...
പ്ലസ് ടു കഴിഞ്ഞ് ചെന്നെ എസ്.ആർ.എം യൂനിവേഴ്സിറ്റിയിൽ വിശ്വൽ കമ്യൂണിക്കേഷൻ ചേർന്നു. തിങ്കൾ മുതൽ വ്യാഴം വരെ കാമ്പസിലുണ്ടാകും. വ്യാഴാഴ്ച പതുക്കെ കൊച്ചിയിലേക്ക് പോരും. ആരും വിളിച്ചിേട്ടാ ഒന്നുമല്ല കൊച്ചിയിലേക്ക് പോവുന്നത്. ആരെയെങ്കിലും കാണാൻ പറ്റിയാലോ എന്നൊക്കെ വിചാരിച്ചിട്ടാണ് പോരുന്നത്. തിങ്കളാഴ്ചയാവുേമ്പാൾ കോളജിലെ മിസിനെ വിളിച്ച് ലീവൊക്കെ ചോദിച്ച് സോപ്പിടും. ചിലപ്പോൾ അറ്റന്‍റൻസ് ഒക്കെ കിട്ടും. മനസ് കൊച്ചിയിലും ശരീരം അവിടെയുമായിരുന്നു.
* പുതിയ സിനിമകൾ
സംസാരിക്കുന്നതൊക്കെയുള്ളു. എക്സൈറ്റ് ചെയ്യിക്കുന്ന ഒരു കഥാപാത്രമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കും.
* കുടുംബം
നിലമ്പൂരാണ് നാട്. ചാണ്ടി ബെൻസണും ഷേർളി ബെൺസണുമാണ് മാതാപിതാക്കൾ. നടൻ കൂടിയായ നെബിഷ് ബെൻസണാണ് അനിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.