‘കൂളിങ് ഗ്ലാസ് വെച്ച് ചരിഞ്ഞൊന്നു നിന്നാൽ അസ്സൽ വിനായകെൻറ ലുക്കാണ്’. ‘ബാഹ്യ സൗന്ദര് യത്തിൽ വിശ്വാസമില്ലാത്ത’ പെൺകുട്ടിയെ സിനിമയിലും അതിനുമുമ്പ് ജീവിതത്തിലും നായിക യാക്കിയതിെൻറ അഹങ്കാരമൊന്നുമില്ല. ഫ്രീക്കത്തരം ലുക്കിൽ ഇത്തിരി കൂടുതലെങ്കിലും സ ുരാജ് പോപ്സ് മിണ്ടിത്തുടങ്ങിയാൽ പാവം കൊച്ചിക്കാരനാകും.
പണി പെയിൻറിങ് തന്നെ
കുമ്പളങ്ങി നൈറ്റ്സിലെ പ്രശാന്തായി ‘ഹായ് ബേബി’ സ്റ്റൈലിൽ മലയാളി മനം കീഴടക്കി സുരാജ്. ഇപ്പോഴും ആൾക്കൂട്ടത്തിൽനിന്ന് ഇടക്ക് ‘ചേട്ടാ ഒരു സെൽഫി’യെന്നു പറഞ്ഞ് ഒരുപാടു പേർ ചേർത്തുപിടിക്കും.
കൊച്ചി തേവര കോന്തുരുത്തി സ്വദേശി സുരാജിന് കൂട്ടുകാർ നൽകിയതാണ് പോപ്സ് എന്ന പേരിലെ വാല് (ഇവിടെ കൊച്ചീലെ ഫ്രീക്കൻസിന് പോപ്സ് വിളി ഇത്തിരി കൂടുതലാണേ...). സിനിമക്കു മുമ്പ് വീടു പുലർത്താനായി ചെയ്തിരുന്ന പെയിൻറിങ് ജോലി ഇന്നും തുടരുന്നു (ഫീലിങ് അന്തസ്സ്). ‘‘കുമ്പളങ്ങിക്കുശേഷം ചില സിനിമകളിലും വേഷമിട്ടു. തമിഴിലുൾെപ്പടെ ഓഫറുകൾ കിട്ടിയിട്ടുണ്ടെങ്കിലും ഞാനിന്നും പെയിൻറടിക്കാനും ഡാൻസ് കളിക്കാനും പോകുന്നു’’ - സുരാജിെൻറ വാക്കുകൾ.
കുടുംബം തന്നെ സന്തോഷം
‘‘സിനിമ നടനെന്നും പറഞ്ഞ് ജാടയിട്ട് വീട്ടിലിരുന്നാൽ അവിടെ ഇരിക്കലേ ഉണ്ടാവൂ. സ്നേഹിച്ച് വിശ്വസിച്ച് കൂടെയിറങ്ങിപ്പോന്ന നല്ല പാതിയും രണ്ടു പെൺമക്കളുമുണ്ട് ചെറിയ വീട്ടിൽ. അവരെ പോറ്റാനായി ബ്രഷും ബക്കറ്റുമെടുത്ത് പെയിൻറും കലക്കി ഇറങ്ങിയേ പറ്റൂ’’ -ഇപ്പ വെള്ളയടിച്ച പോലാണ് സുരാജിെൻറ മനസ്സ്. വൈകുന്നേരം ദേഹത്ത് പറ്റിയ പെയിെൻറാക്കെ കഴുകി, ഭാര്യയോടും മക്കളോടും രണ്ടു വർത്താനങ്ങൾ പറഞ്ഞും, തൊട്ടപ്പുറത്തെ കൂട്ടുകാരുടെ കൂടെ കത്തിയടിച്ചും നിൽക്കുമ്പോ കിട്ടുന്ന ആ ഫീല് അതൊന്ന് വേറെ തന്നെ മച്ചാന്.
സിനിമയുണ്ട്, ഹാപ്പിയാണ്
കുമ്പളങ്ങിക്കുശേഷം ജനമൈത്രി, ജമീലാെൻറ പൂവൻകോഴി തുടങ്ങിയ വേഷങ്ങളിൽ സമാന വേഷങ്ങൾ ചെയ്തു. പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമകളിലും നല്ല നല്ല കഥാപാത്രങ്ങൾ തേടിയെത്തുന്നുണ്ട്. വീട്ടിലെ സാഹചര്യങ്ങളാണ് എട്ടാം ക്ലാസിൽ പഠനം നിർത്താനും പെയിൻറിങ്ങിലേക്ക് തിരിയാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
കല്യാണത്തിനു മുമ്പ് അടിപൊളിയായി കൂളിങ് ഗ്ലാസും കിടുക്കാച്ചി പാൻറ്സും കുപ്പായോം ഒക്കെയിട്ട് നടന്നു. ഇന്ന് കൂളിങ് ഗ്ലാസ് പോലും അപൂർവം. ഭാര്യ മഞ്ജുവിനെയും മക്കളായ ശ്രീലക്ഷ്മിയെയും ശ്രീനന്ദയെയും ‘പൊളിയായിട്ട്’ നോക്കുക മാത്രമാണ് സുരാജിെൻറ
വലിയ സീൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.