മസ്കത്ത് റൂവിയിലെ ‘ഗോൾഡൻ ടുലിപ് ഹെഡിങ്റ്റൺ’ ഹോട്ടലിെൻറ ലേ ാബിയിൽ നല്ല തിരക്കുണ്ട്. ചെറുപ്പക്കാരും മുതിർന്നവരുമടങ്ങുന്ന കൂ ട്ടം ഏറെ നേരമായി കാത്തുനിൽക്കുകയാണ്; മലയാള സിനിമയിലെ ‘സുപ്രസി ദ്ധ പയ്യനെ’-ടൊവിനോയെ ഒരുനോക്ക് കാണാൻ.
ലിഫ്റ്റിറങ്ങിവന്നപ്പേ ാൾതന്നെ സെൽഫിയെടുക്കാനും ഒാേട്ടാഗ്രാഫ് വാങ്ങാനും തിരക്കുകൂട്ടി യെത്തിയവർക്കിടയിൽനിന്ന് ഒരുവിധം ‘സ്കൂട്ടാ’യി വരുന്ന ടൊവിനോ യെ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി. ‘യൂത്ത് െഎക്കൺ’ എന്ന വിശേഷണത്തിൽ ഒ തുക്കാൻ പറ്റില്ല ഇൗ നടനെ.
തിരക്കുകൂട്ടിയതിൽ ചെറുപ്പക്കാർ മാത് രമല്ല, ഗൃഹനാഥന്മാരും വീട്ടമ്മമാരുമൊക്കെയുണ്ട്. ദിലീപും കുഞ്ചാക്കേ ാ ബോബനുമൊക്കെ കൈയാളിയിരുന്ന ‘അടുത്ത വീട്ടിലെ പയ്യൻ’ ഇമേജിൽനിന ്ന് ഇറങ്ങി നമ്മുടെ വീട്ടിനകത്തേക്കു കയറിവന്നിരിക്കുകയാണ് ടൊവി നോ- ‘സ്വന്തം വീട്ടിലെ പയ്യനായി.’
‘‘എല്ലാ പ്രായത്തിലുള്ളവരുടെയും ഹൃദ യത്തിൽ ഇടംപിടിക്കുേമ്പാഴാണല്ലോ ആ ഒരു ഇമേജ് കൈവരുക. ചെറുപ്പക്കാർ കൂട്ടുകാരനെപ്പോലെയോ സഹോദരനെപ്പോലെയോ മുതിർന്നവർ മകനെപ്പോലെയോ ഒക്കെ എന്നെ കാണുന്നെന്നറിയുന്നതുതന്നെ വലിയ സന്തോഷം നൽകുന്ന കാര്യമാണ്’’ -ടൊവിനോ പറയുന്നു.
ഇൗ ഇമേജിെൻറ സ്വാതന്ത്ര്യവുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നതുകൊണ്ട് ടൊവിേനാക്ക് ഏറെയറിയാം; പങ്കാളിത്ത കുടുംബജീവിതത്തിലും ആൺപാചകത്തിലുമെല്ലാമുള്ള പുതുതലമുറയുടെ സ്പന്ദനങ്ങൾ.
‘അടക്കിഭരണം’ വലിയ തമാശ
കുടുംബജീവിതത്തിൽ ഞാനാണ് അധികാരി എന്ന മട്ടിലുള്ള ആൺകേമത്തത്തിെൻറ ‘അടക്കിഭരണം’ ആയിരിക്കും ഒരുപക്ഷേ ഇൗ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശ. അതിന് പകരം പരസ്പരബഹുമാനമാണ് വേണ്ടത്. ഞാനും ഭാര്യ ലിഡിയയും ഒരുമിച്ച് പഠിച്ച്, സ്നേഹിച്ച് കല്യാണം കഴിച്ചവരാണ്.
അവിടെ ഞാൻ ‘അടക്കിഭരണം’ നടത്തിയാലോ. എെന്താരു ബോറായിരിക്കും ജീവിതം. എനിക്കു ചെയ്യാൻ പറ്റുന്ന എല്ലാ കാര്യവും ചെയ്യാൻ അവൾക്ക് കഴിയില്ല. അതുപോലെ തിരിച്ചും. അപ്പോൾ നല്ല ഘടകങ്ങളെ ബഹുമാനിച്ച്, പരസ്പരം പങ്കുവെച്ച് മുന്നോട്ടുപോകുകയാണ് വേണ്ടത്.
താൻ പങ്കാളിയേക്കാൾ കേമനാണ് അല്ലെങ്കിൽ കേമിയാണ് എന്ന ചിന്ത ഇല്ലെങ്കിൽതന്നെ കുടുംബജീവിതം സുഗമമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഭയങ്കര പക്വത ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാൻ. പക്വത പാകത്തിന് മതി. വീട്ടിൽ ഞാൻ ലിഡിയയുടെ ഭർത്താവാണ്, ഇസ്സയുടെ പിതാവാണ്, എെൻറ മാതാപിതാക്കളുടെ ഇളയ മകനാണ്, ചേട്ടെൻറയും ചേച്ചിയുടെയും അനിയനാണ്. എല്ലാവരും ഇൗ ബന്ധങ്ങളിലൂടെ കടന്നുപോകുന്നവരാണ്. എത്ര പ്രായമായാലും ഇതൊന്നും മാറില്ലല്ലോ.
ഇൗ ബന്ധങ്ങളുടെ ബാലൻസിങ് ശരിപ്പെടുത്തിയെടുത്താൽ കുടുംബജീവിതം സുഗമമായി മുന്നോട്ടുനയിക്കാം. അതിന് നമ്മൾ വലിയ പരിശ്രമങ്ങൾ നടത്തേണ്ടതുമില്ല. അത് താനേ വന്നുചേരും.
പാചകം എെൻറ സന്തോഷം
പാചകവും ഭക്ഷണവും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ചെറുപ്പത്തിൽ ഒാംലെറ്റ് അടിച്ചും ന്യൂഡ്ൽസ് ഉണ്ടാക്കിയുമൊക്കെ തുടങ്ങി പിന്നീട് വലിയ പാചകപരീക്ഷണങ്ങളിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട്. കോളജിൽ പഠിക്കുേമ്പാഴും ജോലി ചെയ്യുേമ്പാഴുമൊക്കെ തനിയെ പാചകം ചെയ്ത് കഴിക്കലായിരുന്നു അധികവും. അന്നേ അൽപം ബോഡിബിൽഡിങ് ഒക്കെ ഉള്ളതുെകാണ്ട് ആരോഗ്യകരമായ, എന്നാൽ രുചികരമായ ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ടത് അനിവാര്യതയായിരുന്നു.
ചെറുപ്പംമുതലേ വീട്ടിൽ വിശേഷാവസരങ്ങളിലൊക്കെ ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യാറുണ്ടായിരുന്നു. ക്രിസ്മസ്, ഇൗസ്റ്റർ, ഒാണം ഒക്കെ വരുേമ്പാൾ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമൊക്കെ ഒന്നിച്ചിരുന്ന് പാചകം ചെയ്ത് കഴിച്ചതിെൻറ രുചി ഒന്ന് വേറെതന്നെയാണ്. ഒാരോരുത്തർക്ക് അപ്പോൾ ഒാരോ ഡ്യൂട്ടിയായിരിക്കും. ഒരാൾ സവാള അരിയുേമ്പാൾ മറ്റേയാൾ അരി കഴുകി അടുപ്പത്തിടും. മറ്റൊരാൾ ഇറച്ചി നന്നാക്കിയെടുക്കും. അങ്ങനെയങ്ങനെ. അതിെൻറ രസമൊക്കെ അനുഭവിച്ചറിയുകതന്നെ വേണം. വിഭവങ്ങളുടെ രുചിയേക്കാൾ ആ കൂട്ടായ്മയുടെ ഫീൽ ആണ് നമ്മൾ ആസ്വദിക്കുക.
പുതിയ കുടുംബജീവിതത്തിലും ഇന്നയാൾതന്നെ അടുക്കളയിൽ കയറണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഞാൻ സമയം കിട്ടുേമ്പാഴെല്ലാം വീട്ടിൽ പാചകംചെയ്യുന്ന ഒരാളാണ്. എേൻറതായ വിഭവങ്ങൾ ഒരുക്കി കുടുംബത്തിലുള്ളവർക്ക് കൊടുക്കുേമ്പാൾ ഒരു പ്രത്യേക സന്തോഷമാണ്. ഒരു മാറ്റം അവർക്കും നല്ലതാണ്. രുചിയുടെ കാര്യത്തിൽ അമ്മയെ ഒന്നും തോൽപിക്കാനാകില്ല. എന്നാൽ, ഒരു മാറ്റം അവർക്കും നല്ലതല്ലേ? നോൺ വെജ് ഫാൻ ആണ് ഞാൻ. അപൂർവമായി പച്ചക്കറിവിഭവങ്ങളും കഴിക്കും.
ഇഷ്ടഭക്ഷണമൊക്കെ കൊതിതീരുന്ന അളവിൽ കഴിക്കാൻ ചിലപ്പോഴൊന്നും പറ്റില്ല; സിനിമക്കുേവണ്ടി തടി കുറക്കുകയോ കൂട്ടുകയോ ഒക്കെ വേണ്ടിവരുന്നതിനാൽ. പക്ഷേ, ഒരു വിഭവം കഴിക്കണമെന്ന് തോന്നിയാൽ ഞാൻ കുറച്ചെങ്കിലും അത് കഴിച്ചിരിക്കും. മിസ് ചെയ്യാറില്ല. എന്തും കഴിക്കാം എന്നതാണ് എെൻറ പോളിസി. കഴിക്കുന്ന സമയം, ഭക്ഷണത്തിെൻറ അളവ് എന്നിവ ശരിയായിരിക്കണം എന്നുമാത്രം.
അഭിമുഖത്തിന്റെ പൂർണരൂപം മാധ്യമം കുടുംബം മാഗസിനിൽ വായിക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.