ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരനുമൊത്ത് വിജയ് വലിയൊരു സ്വപ്നം കണ്ടു. വലു താകുമ്പോള്‍ സ്വന്തമായി ഒരു ഡ്രസ് ബ്രാന്‍ഡ് അവതരിപ്പിക്കണം. അതിന് ‘ലാവ’ എന്ന് പേരുമി ട്ടു. ഒപ്പം ഒരു ടാഗ് ലൈനും
‘Feel the heat with it’.കാലം മുന്നോട്ടുപോയി. വിജയ് വലുതായി. ഡ്രസ് ബ്രാന്‍ഡ് തുടക്കം വൈകിയെങ്കിലും ഇന്നേത് ബ്രാന്‍ഡിനെയും ഷുവര്‍ ഹിറ്റാക്കാന്‍ പോന്ന തരത്തില്‍ വി ജയ് മെഗാ സ്റ്റാറായി. പുതിയ പിള്ളേരുപോലും വിജയ് ദേവരകൊണ്ട ഫാന്‍സായി.
‘‘എല്ലാവര ്ക്കും സ്വപ്നമുണ്ടാകും. അത് സാധ്യമാകുക വിരളമാണ്. സിനിമ എനിക്ക് എല്ലാം തന്നു. ഇന്നെെൻ റ ഇമേജ്കൊണ്ട് എനിക്കേത് സ്വപ്നവും നിറവേറ്റാമെന്നായി’’ -തെന്നിന്ത്യയില്‍ ബിഗ് സ്ക്രീന ില് വമ്പന്‍ ഹിറ്റുകള്‍ നിരന്തരം കൊണ്ടുവരുന്ന തെലുങ്ക് നടന് വിജയ് ദേവരകൊണ്ടയു ടെ വാക്കുകള്‍.
ഷുവര്‍ ഹിറ്റ് വിജയ്
പെല്ലി ചോപുലു (2016), അര്ജുന് റെഡ്ഡി (2017), ഗീതാ ഗോവിന്ദം (2018), ടാക് സി വാല (2018), ഡിയര്‍ കോമ്രേഡ് (2019), വേള്‍ഡ് ഫെയ്മസ് ലവ് (2020) -രാജ്യമൊട്ടുക്കും ടീനേജുകാര്‍ ഈ 30കാര െൻറ പിന്നാലെ കൂടിയത് ഈ സിനിമകള്‍ ഒക്കെ കണ്ടാണ്. തെലുങ്കിെൻറ അതിര്‍ത്തിവരകള്‍ കട ന്ന് ഉത്തരേന്ത്യയിലും കേരളത്തിലുമെല്ലാം വിജയ് ദേവരകൊണ്ടയുടെ ചപ്രമുടിയും അലസ വ േഷവും പകര്‍ത്താന്‍ ആണ്, പെണ് ഭേദമില്ലാതെ ആരാധകക്കൂട്ടം ആടിത്തിമിര്‍ക്കുന്നു.
നാടകം, ഷോര്‍ട്ട് ഫിലിം കളരി
ഇന്നത്തെ തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ അചാംപേട്ടയില് 1989 മേയ് ഒമ്പതിനാണ് വിജയിയുടെ ജനനം. മാതാപിതാക്കള്‍ ഗോവര്ധന് ദേവരകൊണ്ട, മാധവി. അനുജന് ആനന്ദ്.
ബി.കോം പഠനകാലത്ത് നാടകങ്ങളിലും ഷോര്‍ട്ടുഫിലിമുകളിലും അഭിനയിച്ചാണ് തുടക്കം. ശേഖര്‍ കമ്മുലയുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ചിത്രത്തില്‍ മുഖം കാണിച്ച് ടോളിവുഡിലേക്ക് കാലെടുത്തുവെച്ചു. കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പിന്നീടിറങ്ങിയ ‘യെവടെ സുബ്രഹ്മണ്യം’ എന്ന ചിത്രത്തില്‍. തരുണ്‍ ഭാസ്കര്‍ സംവിധാനം ചെയ്ത ‘പെല്ലിചൂപുലുവില്’ നായകനായി എത്തിയതോടെ തെലുങ്കകം ആകെ ആരാധകരായി. തുറന്ന മനസ്സുള്ള, ആരെയും കൂസാത്ത പ്രതിച്ഛായ കൂടി തുണച്ചപ്പോള്‍ യങ്ജന്സിനിടയില് ദേവരകൊണ്ട എന്നത് നിത്യമന്ത്രമായി.
അച്ഛെൻറ സ്വപ്നം, അമ്മയുടെ സ്വഭാവം
അച്ഛന് ഗോവര്ധന് ഒരു നാടകനടനാകണമെന്ന ഇഷ്ടവുമായി ഹൈദരാബാദിലെത്തി സ്ഥിരതാമസമായതാണ്. ടി.വി പരിപാടികളുടെ സംവിധായകനായി മാറുകയായിരുന്നു പിന്നീട്. അമ്മ മാധവി ‘സ്പീക് ഈസി’ എന്ന പേരില്‍ േപഴ്സനാലിറ്റി ഡവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തി. ഇരുവരുടെയും സ്കില്‍ വിജയിയില്‍ ഒന്നിച്ചപ്പോള്‍ അവര്‍ വിചാരിച്ചതിനും അപ്പുറമായി മൂത്ത മകെൻറ ഉയര്‍ച്ച.
കേരളം ഇഷ്ടം
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍തന്നെ കേരളം ഇഷ്ടപ്പെടുമെന്നാണ് ദേവരകൊണ്ടയുടെ പക്ഷം. ‘‘എല്ലായിടത്തും ചിരിക്കുന്ന മുഖങ്ങള്‍. ‘ഡിയര്‍ കോമ്രേഡി’െൻറ ഷൂട്ടിങ്ങിനായി 10 ദിവസം കേരളത്തില്‍ കഴിഞ്ഞപ്പോഴും മലയാളികളുടെ ഇഷ്ടം മനസ്സിലായി. മലയാളികള്‍ നല്ല സഖാക്കളാണ്’’ -പിന്നീട് ചിത്രത്തിെൻറ പ്രചാരണത്തിന് എത്തിയപ്പോള്‍ വിജയ് മറച്ചുവെച്ചില്ല.
ഷൂട്ടിങ് ഇല്ലെങ്കില്‍
സിനിമക്ക് പുറത്ത് ഒരുപാട് സൗഹൃദങ്ങള്‍ ഇല്ലെങ്കിലും കളിക്കൂട്ടുകാരുമായി ടെക്ക്രിങ്ങും ക്യാമ്പിങ്ങുമൊക്കെയാണ് ദേവരകൊണ്ടയുടെ ഇഷ്ടങ്ങള്‍. സിനിമയില്ലാത്ത നാളുകളില്‍ രാവിലെ 10 മണി വരെ ഉറക്കംതന്നെ. രാവിലെയും വൈകീട്ടുമായി ജിമ്മില്‍ മൂന്നര മണിക്കൂറെങ്കിലും വര്‍ക്കൗട്ട് ചെയ്യും. വീട്ടില്‍ ഇരിക്കല്തന്നെ ഏറെയിഷ്ടം.
റൗഡി ദേവരകൊണ്ട
ബാല്യത്തില്‍ വീട്ടില്‍ വഴക്കുണ്ടാക്കുമ്പോള്‍ വിജയിക്ക് വീണൊരു പേരുണ്ട് -റൗഡി. സിനിമയില്‍ ഹിറ്റായപ്പോള്‍ ചില പ്രസംഗങ്ങളില്‍ ‘ആരെയും നിങ്ങള്‍ ഭയക്കരുത്’, ‘വ്യത്യസ്തരാകണം’ എന്നൊക്കെ ന്യൂജെന്നിന് ഉപദേശം കൊണ്ടുത്തപ്പോഴും ദേവരകൊണ്ടക്ക് ആ പേര് വീണ്ടും വീണു -റൗഡി. എന്നാല്‍ പിന്നെ, ചങ്കൂറ്റത്തോടെ ആ വിശേഷണം ഏറ്റുവാങ്ങിയ ചെക്കന് ഏഴാം ക്ലാസിലെ സ്വപ്നം അങ്ങോട്ട് പൊടിതട്ടിയെടുത്തു. ഒരു ഡ്രസ് ബ്രാന്‍ഡ് തുടങ്ങണമെന്നത്. അതിന് പേരിടാന്‍ അധികം ആലോചിച്ചില്ല -റൗഡി ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.