ആമിർഖാൻ ചിത്രം ദംഗലിന്‍റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ദംഗലിനായി 95 കിലോയാണ് താരം കൂട്ടിയത്. ആമിറന്‍റെ തടിയന്‍ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.