വയറു നിറക്കാൻ വടിപ്പയറ്റ്​; 75കാരിയെ സഹായിക്കാൻ റിതേഷ്​ ദേശ്​മുഖും സോനു സൂദും​ -Video

മുംബൈ: കഴിഞ്ഞ ദിവസം ട്വിറ്ററിൽ തരംഗമായിരുന്നു ആ വിഡിയോ. 75 വയസ്സുള്ള ഒരമ്മ പുനെയിലെ റോഡരികിൽ നിന്ന്​ വടിപ്പയറ്റ്​ നടത്തുന്ന വിഡിയോ. മാസ്​ക്​ ധരിച്ച്​, രണ്ട്​ വടികളുപയോഗിച്ച്​ അഭ്യാസപ്രകടനം നടത്തിയ ശേഷം അവർ വിശക്കുന്നെന്ന ആംഗ്യം കാട്ടി പണത്തിനായി വഴിയാത്രക്കാർക്ക്​ മുന്നിൽ കൈ നീട്ടുന്നതാണ്​ വിഡിയോയിലുള്ളത്​. 

ലോക്​ഡൗണിൽ മറ്റ്​ ജോലികൾക്കൊന്നും പോകാൻ കഴിയാത്തതിനാൽ സ്വന്തം കഴിവ്​ പ്രകടിപ്പിച്ച്​ കുടുംബത്തെ പോറ്റാനുള്ള വഴി കണ്ടെത്താനിറങ്ങിയ ഇവരുടെ വിഡിയോ ഹതിന്ദർ സിങ്​ എന്നയാളാണ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ഇത്​ റീട്വീറ്റ്​ ചെയ്​ത ബോളിവുഡ്​ നടൻ റിതേഷ്​ ദേശ്​മുഖ്​ ഇവരെ കണ്ടെത്താൻ നെറ്റിസൺമാരുടെ സഹായം തേടുകയായിരുന്നു. ‘പോരാളിയായ അമ്മ...ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താൻ ആരെങ്കിലും സഹായിക്കാമോ?’ എന്നായിരുന്നു റിതേഷി​​െൻറ ട്വീറ്റ്​.

‘ആജി മാ’ എന്നാണ്​ ഇവരെ റിതേഷ്​ വിശദീകരിച്ചത്​. കുറച്ചുസമയം കഴിഞ്ഞ്​ അവരെ കണ്ടെത്തിയെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അറിയിച്ച്​ റിതേഷ്​ വീണ്ടും ട്വീറ്റ്​ ചെയ്​തു. ‘വളരെ നന്ദി, പ്രചോദനമേകുന്ന പോരാളിയായ ഈ അമ്മയെ കണ്ടെത്തി’ എന്നായിരുന്നു ട്വീറ്റ്​. 

‘ആജി മാ’യെ സഹായിക്കാൻ നടൻ സോനു സൂദും രംഗത്തെത്തി. സ്​ത്രീക​െള സ്വയം പ്രതിരോധ മാർഗങ്ങൾ പഠിപ്പിക്കാൻ ഇവരുമായി ചേർന്ന്​ ചെറിയ പരിശീലന കേ​ന്ദ്രം തുടങ്ങാൻ തയാറാണെന്നാണ്​ സോനു സൂദ്​ ട്വീറ്റ്​ ചെയ്​തത്. ജീവിക്കാൻ കഷ്​ടപ്പെടുന്ന ഇവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ റിതേഷിനെയും സോനു സൂദിനെയും അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി.  

 

Tags:    
News Summary - 75-year-old women from Pune juggles sticks in viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.