ആമിർ ഖാ​െൻറ മാതാവി​െൻറ കോവിഡ്​ പരിശോധന ഫലവും നെഗറ്റീവ്​

ന്യൂഡൽഹി: ആമീർ ഖാ​​െൻറ മാതാവി​​െൻറ കോവിഡ്​ പരിശോധന ഫലവും നെഗറ്റീവ്​. താരത്തി​​െൻറ ജീവനക്കാർക്ക്​ കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ആമിർഖാനും കുടുംബവും കോവിഡ്​ പരിശോധന നടത്തിയിരുന്നു. എല്ലാവരുടെയും പരിശോധന ഫലം ​നെഗറ്റീവായിരുന്നെങ്കിലും അമ്മ സീനത്ത്​ ഹുസൈ​​െൻറ പരിശോധന ഫലം പുറത്തുവന്നിരുന്നില്ല. 

മാതാവുമായി ആശുപത്രിയിലേക്ക്​ പോകുംവഴിയാണ്​ ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച വിവരം ​ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചത്​. മാതാവി​​െൻറ പരിശോധന ഫലം നെഗറ്റീവാകാൻ പ്രാർഥിക്കണമെന്നും താരം അറിയിച്ചിരുന്നു. ബുധനാഴ്​ച പുറത്തുവന്ന മാതാവി​​െൻറ പരിശോധനഫലവും ആമിർ ഖാൻ തന്നെ ​ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. എല്ലാവരുടെയും പ്രാർഥനക്കും പിന്തുണക്കും താരം നന്ദി അറിയിച്ചു. 

രോഗം സ്​ഥിരീകരിച്ച ജീവനക്കാരെ ക്വാറൻറീനിലാക്കുകയും മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്​തതായും ആമിർ ഖാൻ അറിയിച്ചിരുന്നു. 

ലാൽ സിങ്​ ചദ്ദയാണ്​ ഇനി പുറത്തുവരാനിരിക്കുന്ന ആമിർ ഖാൻ ചിത്രം.​ കോവിഡിനെ തുടർന്ന്​ ​േലാക്​ഡൗൺ ​പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്​ നിർത്തിവെച്ചിരിക്കുകയാണ്​. 2020 ക്രിസ്​മസ്​ റീലീസായാണ്​ ചിത്രം തീരുമാനിച്ചിരുന്നത്​. ആമിർ ഖാനും കരീന കപൂർ ഖാനും ആറുവർഷത്തിന്​ ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്​ ലാൽ സിങ്​ ചദ്ദ. തമിഴ്​ സൂപ്പർ സ്​റ്റാൻ വിജയ്​ സേതുപതിയും ആമിർ ഖാനൊപ്പം ലാൽ സിങ്​ ചദ്ദയിലൂടെ ബോളിവുഡ്​ അരങ്ങേറ്റം നടത്തും. 

 

 

Tags:    
News Summary - Aamir Khans Mother Tests Negative For COVID -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.