ന്യൂഡൽഹി: സഞ്ജയ് ലീല ഭൻസാലി ചിത്രം ‘പത്മാവതി’ക്കെതിരെ ബി.ജെ.പി നേതാക്കളുടെ ഭീഷണി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് വിട്ടുനിൽക്കാൻ ചിത്രത്തിൽ പത്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുകോൺ തീരുമാനിച്ചു. ഹൈദരാബാദിൽ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ മകള്‍ ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഗ്ലോബല്‍ എൻറര്‍പ്രണര്‍ഷിപ് സമ്മേളനത്തിൽനിന്നാണ് ദീപിക വിട്ടുനിൽക്കുന്നത്. ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ദീപിക അറിയിച്ചതായും കാരണം വ്യക്തമാക്കിയില്ലെന്നും തെലങ്കാന സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ചിത്രത്തിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. അത് ഭൻസാലിയോ മറ്റോരോ ആയാലും. ഭൻസാലിയുടെ തലക്ക് വിലയിട്ടത് കുറ്റമാണെങ്കിൽ ചിത്രത്തിലൂടെ ജനവികാരം വ്രണപ്പെടുത്തിയതിന് ഭൻസാലിയും കുറ്റക്കാരനാണെന്ന് യോഗി പറഞ്ഞു. ചിത്രം നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. സിനിമ കണ്ടതിന് ശേഷം വിമർശിച്ചാൽ പോരേയെന്ന് കേന്ദ്രമന്ത്രി ബിരേന്ദർ സിങ് ചോദിച്ചു. ആദ്യം ‘പത്മാവതി’ കാണൂ, ശേഷം ആക്ഷേപാർഹമായത് ഉെണ്ടങ്കിൽ നീക്കംചെയ്യാൻ ആവശ്യപ്പെടൂ എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
സംവിധായകൻ ഭൻസാലിക്കും ദീപികക്കും െഎക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമ മേഖലയിൽനിന്ന് കൂടുതൽ പേർ രംഗത്തുവന്നു. 200 ശതമാനവും ഭൻസാലിയുടെ കൂെടയാണെന്നും ചിത്രത്തെപ്പറ്റി ഒന്നും പറയരുതെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന നിർദേശമെന്നും പത്മാവതിയിൽ അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിക്കുന്ന നടൻ രൺവീർ സിങ് പറഞ്ഞു. ദീപികയുടെ തല രക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടൻ കമൽഹാസൻ പറഞ്ഞു. അതോടൊപ്പം അവരുടെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു. ഭൻസാലിയുടെയും ദീപികയുടെയും തലക്ക് 10 കോടി രൂപ വിലയിട്ട് വിവാദത്തിലായ ഹരിയാനയിലെ ബി.ജെ.പി നേതാവ് വീണ്ടും ഭീഷണി മുഴക്കി. ക്ഷത്രിയ യുവാക്കൾ സിനിമ കാണിക്കുന്ന തിയറ്ററുകൾ കത്തിക്കാൻ ഒരുങ്ങിയിരിക്കണമെന്നാണ് പുതിയ ഭീഷണി. അതേസമയം, പത്മാവതിയുടെ റിലീസ് അടുത്ത വർഷമേ ഉണ്ടാവൂ എന്ന് നിർമാതാക്കളായ വിയാകോം 18 പിക്ചേഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.